ഡല്‍ഹി: പ്രശസ്ത ഗായകന് സോനു നിഗമിന്റെ വിമാനത്തിനകത്തെ ഗാനമേളയെ തുടര്‍ന്ന് അഞ്ച് എയര്‍ഹോസ്റ്റസുകള്‍ക്ക് സ്ഥലംമാറ്റം. വിമാനത്തിലെ ജീവനക്കാര്‍ ഉപയോഗിക്കുന്ന മൈക്ക് ഉപയോഗിക്കാന്‍ യാത്രാക്കാരനെ അനുവദിച്ചതിനെതിരെയാണ് നടപടി.
ജനുവരി 4നായിരുന്നു സംഭവം. ജോധ്പൂരില്‍ നിന്ന് മുംബൈയിലേക്കുള്ള ചാര്‍ട്ടേഡ് ഫ്ളൈറ്റിലെ യാത്രക്കാരെല്ലാം മുന്‍പരിചയമുള്ളവര്‍. യാത്രക്കാര്‍ തന്നെയാണ് സോനു നിഗമിനോട് പാടാനാവശ്യപ്പെട്ടത്. അഭ്യര്‍ഥനയെ തുടര്‍ന്ന് സോനു നിഗം വീര്‍ സറായിലെ ഗാനവും റഫ്യൂജിയിലെ ഗാനവുമടക്കം രണ്ടു പാട്ടുകള്‍ പാടി.
യാത്രക്കാരില്‍ ചിലര്‍ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറലാവുകയായിരുന്നു.
https://www.youtube.com/watch?v=a7OhOD1DVNU
Discussion about this post