തിരുവനന്തപുരം: കേരളത്തിലെ 10–ാം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവർത്തി ദിനമാക്കിയുള്ള തീരുമാനം പിൻവലിച്ച് സർക്കാർ. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കി. ഹൈക്കോടതി വിധി വന്നതിന് പിന്നാലെയാണ് നടപടി. അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ശനിയാഴ്ച പ്രവർത്തിദിനം ആയിരിക്കില്ലെന്നും സർക്കുലർ വ്യക്തമാക്കി.
ശനിയാഴ്ച പ്രവൃത്തി ദിവസങ്ങളുടെ കാര്യത്തിൽ വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകളും ചേര്‍ന്ന് ആലോചിച്ച് സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post