ലക്നൗ: രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് ഉത്തർപ്രദേശിനുള്ളത് എന്ന് യോഗി ആദിത്യനാഥിനെ പുകഴ്ത്തി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ഇരുവരും തമ്മിൽ ഭിന്നിപ്പിലാണെന്ന് മാദ്ധ്യമങ്ങളും പ്രതിപക്ഷവും നുണ പ്രചാരണം നടത്തുന്നതിനിടയിലാണ് നിലപാട് തുറന്നു പറഞ്ഞു കൊണ്ട് കേശവ് പ്രസാദ് മൗര്യ രംഗത്ത് വന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം സംസ്ഥാന ബിജെപി ഘടകത്തിനുള്ളിൽ ചേരിപ്പോരുകൾ ഉണ്ടെന്ന് മാദ്ധ്യമങ്ങൾ പടച്ചു വിട്ടതിനു പുറകെയാണ് സത്യം വ്യക്തമാക്കി കൊണ്ട് മൗര്യ രംഗത്ത് വന്നത്.
പാർട്ടിയുടെ “ഇരട്ട-എഞ്ചിൻ” രാജ്യത്ത് ഏറ്റവും മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും മിർസാപൂരിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് കേശവ് മൗര്യ പറഞ്ഞു.
“നമ്മുടെ പ്രധാനമന്ത്രി മോദി ലോകത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള നേതാവാണ്, അതേസമയം നമ്മുടെ മുഖ്യമന്ത്രി രാജ്യത്തെ ഏറ്റവും മികച്ച പ്രവർത്തനമാണ് നടക്കുന്നത്, അതിനാൽ ഇതിന്റെ പരമാവധി ലാഭമെടുക്കാനും പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനും താഴെത്തട്ടിൽ നിങ്ങൾ കൂടുതൽ പ്രവർത്തിക്കണമെന്നും ഉപമുഖ്യമന്ത്രി പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു.
Discussion about this post