കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കടുത്ത പനിയെ തുടർന്ന് തിങ്കളാഴ്ച ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചു.
വൈകുന്നേരത്തോടെയാണ് യെച്ചൂരിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോയതെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ ആശുപത്രി അധികൃതർ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, ന്യുമോണിയ ബാധയെ തുടർന്നാണ് യെച്ചൂരിയെ പ്രവേശിപ്പിച്ചതെന്നും ഇപ്പോൾ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സി.പി.എം വൃത്തങ്ങൾ വ്യക്തമാക്കി .








