ഇസ്ലാമാബാദ്: അധികം വൈകാതെ തന്നെ ഇന്ത്യ ഇസ്ലാമിക ഭരണത്തിന് കീഴിലാകുമെന്ന് പാകിസ്താൻ ഐഎസ്‌ഐ ചാരൻ സയിദ് ഹമീദ്. പാകിസ്താൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹമീദിന്റെ വിവാദ പരാമർശം. ഇതിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ആയിരുന്നു സയിദ് ഹമീദിന്റെ അഭിമുഖം ചാനൽ പുറത്തുവിട്ടത്. ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ നൂറ്റാണ്ടുകളായി യുദ്ധം തുടരുകയാണെന്ന് സയിദ് പറഞ്ഞു. ഒരിക്കൽ ഈ യുദ്ധം അവസാനിക്കും. ഇന്ത്യ ഇസ്ലാമിക ഭരണത്തിന് കീഴിലാകും. ഇസ്ലാമിക ലോകത്തിലേക്കുള്ള ആദ്യ പടിയായിരിക്കും ഇന്ത്യ പിടിച്ചെടുക്കുന്നത് എന്നും സയിദ് കൂട്ടിച്ചേർത്തു.
മുഹമ്മദ് ഗാസ്‌നവി സോമനാഥ ക്ഷേത്രം തകർത്തത് പോലെ ഇന്ത്യയിലെ മുഴുവൻ ക്ഷേത്രങ്ങളും തകർക്കും. എല്ലാ വിഗ്രഹങ്ങളും തകർത്ത് തരിപ്പണം ആക്കും. അങ്ങിനെ വിഗ്രഹാരാധനയെ പൂർണമായി ഇല്ലാതെ ആക്കും. ചരിത്രപരമായ യുദ്ധം ആയിരിക്കും ഇതെന്നും സയിദ് പറഞ്ഞു. അതേസമയം സയിദിന്റെ വാക്കുകൾ ഇന്ത്യക്കാരിൽ വലിയ രോഷം ആണ് ഉണ്ടാക്കിയത്.
Discussion about this post