ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. സോപോരിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്. കശ്മീർ പോലീസ് എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് സൂചന.
സോപോരിലെ വാട്ടർഗാം മേഖലയിൽ ആണ് ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരർ ഉള്ളതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സുരക്ഷാ സേന. ഇവർക്ക് നേരെ ഭീകരർ വെടിയുതിർത്തു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
മൂന്നോളം ഭീകരരെ വളഞ്ഞിട്ടുണ്ടെന്നാണ് വിവരം. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.








