മെല്‍ബണ്‍: ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോയെ വിമര്‍ശിച്ച് ഷെയ്ന് വോണ്‍. തനിക്കൊപ്പം കളിച്ചവരില്‍ ഏറ്റവും സ്വാര്‍ത്ഥയുള്ള കളിക്കാരനാണ് സ്റ്റീവോയെന്ന് ഓസ്ട്രേലിയന്‍ മുന്‍ കളിക്കാരനും ലെഗ് സ്പിന്നറുമായ ഷെയ്ന് വോണ്‍ പറഞ്ഞു. അദ്ദേഹത്തെ ഇഷ്ടപ്പെടാതിരിക്കാന്‍ എനിക്ക് നിരവധി കാരണങ്ങളുണ്ടെന്നും ഒരു ടിവി പരിപാടിക്കിടെയാണ് വോണ്‍ പറഞ്ഞു.
1999 ലെ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള അവസാന ടെസ്റ്റ് മല്‍സരത്തില്‍ നിന്നും എന്നെ ഒഴിവാക്കിയതാണ് സ്റ്റീവ് വോയോട് ഏറ്റവും വെറുപ്പ് തോന്നാന്‍ കാരണം. പരമ്പരയിലെ അവസാന മല്‍സരം കൂടി ജയിച്ചാല്‍ കപ്പ് ഓസ്ട്രേലിയയ്ക്ക് കിട്ടും. ആ സമയത്താണ് ക്യാപ്റ്റനായ സ്റ്റീവ് വോ വൈസ് ക്യാപ്റ്റന്‍ കൂടിയായ എന്നെ ടീമില്‍ നിന്നും മാറ്റിയത്- ഷെയ്ന് വോണ്‍ കുറ്റപ്പെടുത്തി.
എന്തുകൊണ്ട് തന്നെ ഒഴിവാക്കിയെന്നു ചോദിച്ചപ്പോള്‍ ക്യാപ്റ്റന്‍ താനാണെന്നും തീരുമാനം എടുക്കുന്നത് താനാണെന്നുമായിരുന്നു സ്റ്റീവ് വോയുടെ മറുപടിയെന്ന് വോണ്‍ പറഞ്ഞു. അന്നു ടീമില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ നിരാശയും വിഷമവും തോന്നിയെങ്കിലും കുറേ കാലത്തിനുശേഷം ശക്തനായി ടീമിലേക്ക് താന്‍ തിരിച്ചെത്തിയെന്നും ഷെയ്ന് വോണ്‍ പറഞ്ഞു.
Discussion about this post