ചെന്നൈ: റീമ കല്ലിങ്കലിനും ഭർത്താവ് ആഷിക്ക് അബുവിനും എതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര. റിമ കല്ലിങ്കൽ തന്റെ വീട്ടിൽ വച്ച് നിരന്തരം ലഹരി വിരുന്നുകൾ നടത്തുന്നുവെന്നും സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ ഈ വിരുന്നുകളിൽ ലഹരി ഉപയോഗിക്കുന്നുവെന്നുമാണ് സുചിത്ര എസ് എസ് മ്യൂസിക് ചാനലിന് കൊടുത്ത അഭിമുഖത്തിൽ വ്യക്തമാക്കിയത്. അത് കൂടാതെ അനവധി പെൺകുട്ടികളെയാണ് അവർ നടത്തുന്ന പാർട്ടികളിൽ ലഹരി ഉപയോഗിപ്പിക്കുന്നത് എന്നും സുചിത്ര വ്യക്തമാക്കി.
ചാനലിന് കൊടുത്ത അഭിമുഖത്തിൽ റിമ ആതിഥേയം നൽകിയ ഹോസ്റ്റ് പാർട്ടികളുടെ സ്വഭാവം കാരണമാണ് അവരുടെ കരിയറിനെ നശിപ്പിച്ചതെന്നും സുചിത്ര അവകാശപ്പെടുന്നു. “റിമ കല്ലിങ്കലിൻ്റെ കരിയർ തകർന്നിട്ടുണ്ടെങ്കിൽ അതിന് പ്രധാന കാരണം അവർ നടത്തിയ പാർട്ടികളാണെന്ന് സുചിത്ര വ്യക്തമാക്കി . ചില കാര്യങ്ങൾ ഒരിക്കലും ഒരു പാർട്ടിയിൽ ഉപയോഗിക്കരുത്, അത് മുതിർന്നവരുടെ പാർട്ടിയിൽ ആയാൽ പോലും.
അത്തരം പ്രവർത്തനങ്ങളിൽ റിമയുടെ പങ്കാളിത്തത്തെക്കുറിച്ച് അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും സുചിത്ര പറഞ്ഞു. ഈ പാർട്ടികളിൽ പങ്കെടുത്ത നിരവധി മലയാള ഗായികമാർ സംഭവങ്ങളെക്കുറിച്ചുള്ള അസ്വസ്ഥജനകമായ വിശദാംശങ്ങൾ തന്നോട് തുറന്നുപറഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
അവരുടെ പാർട്ടികളിൽ പെൺകുട്ടികളെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നു, നിരന്തരം ഉപയോഗിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളായിട്ട് നിങ്ങൾ ഇങ്ങനെ ചെയ്യാൻ സ്വയം തീരുമാനിച്ചോ എന്ന ചോദ്യം ആരും റിമയോട് ചോദിക്കുന്നില്ല എന്നും സുചിത്ര പറഞ്ഞു.
Discussion about this post