കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ കേരള യാത്രകളെ വിമര്‍ശിച്ച് എ.ഡി.ജി.പി ജേക്കബ് തോമസ്. വികസനയാത്രകള്‍ എന്ന പേരില്‍ കേരളത്തില്‍ നടക്കുന്ന തെക്കു- വടക്ക് യാത്രകള്‍ വിലാപയാത്രകളെന്ന് ജേക്കബ് തോമസ് പറഞ്ഞു.
പരിസ്ഥിതിയെ മറന്ന് കൊണ്ട് കീശ വീര്‍പ്പിക്കാന്‍ മാത്രം നടത്തുന്ന ഈ യാത്രകള്‍ കൊണ്ട് എന്ത് പ്രയോജനമാണ് കിട്ടുകയെന്നും അദ്ദേഹം വിമര്‍ശിച്ചു. കൊച്ചിയില്‍ പുഴ സംരക്ഷണം സംബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post