ന്യൂഡൽഹി: കോടികൾ വിലവരുന്ന ആഡംബര പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ആയിരം കോടി ചിലവിട്ടാണ് അദ്ദേഹം പുതിയ ജെറ്റ് സ്വന്തമാക്കിയിരിക്കുന്നത്. നാളിതുവരെ അദ്ദേഹം സ്വന്തമാക്കിയവയിൽവച്ച് ഏറ്റവും വിലകൂടിയ വിമാനം ആണ് ഇത്.
കഴിഞ്ഞ ദിവസം ആണ് വിമാനം നിർമ്മാണ കമ്പനിയ് അംബാനിയ്ക്ക് കൈമാറിയത്. ഇതിന് പിന്നാലെ വാർത്തകൾ പുറത്തുവരികയായിരുന്നു. ബിസിനസ് ജെറ്റായ പുതിയ വിമാനം മുകേഷ് അംബാനിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഏപ്രിൽ 13 നായിരുന്ന വിമാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇത് ഈ വർഷം ഓഗസ്റ്റോടെ പൂർത്തിയാകുകയായിരുന്നു. പരീക്ഷണപ്പറക്കൽ ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷമാണ് അംബാനിയ്ക്ക് നിർമ്മാണ കമ്പനി വിമാനം കൈമാറിയത്. ബോയിംഗിന്റെ റെന്റൻ പ്രൊഡക്ഷൻ പ്ലാന്റാണ് വിമാനത്തിന്റെ എൻജിൻ നിർമ്മിച്ചിട്ടുള്ളത്. ഇരട്ട എൻജിൻ വിമാനം ആണ് ഇത്. വിമാനത്തിന്റെ ഇന്റീരിയർ പൂർത്തീകരിക്കാൻ നൂറ് കോടി രൂപയോളമാണ് ചിലവ് വന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം നിരവധി ഹെലികോപ്റ്ററുകളും വിമാനങ്ങളുമാണ് അദ്ദേഹത്തിനുള്ളത്. ഇതിൽ ബോയിംഗ് 737 മാക്‌സ് 9 എന്ന വിമാനമാണ് ഏറെ ശ്രദ്ധേയം ആയത്. കൊട്ടാരത്തിന് സമാനമായ സൗകര്യങ്ങളും മറ്റുമാണ് ഈ വിമാനത്തിൽ ഉള്ളത്.
Leave a Comment