പിന്തുണ ജെഎന്‍യുവിലെ പ്രതിഷേധക്കാര്ക്കെന്ന് തെളിയിച്ച് ലഷകര്‍ ഇ തൊയിബ ഭീകരന്
ഇസ്ലമാബാദ്: പാക്കിസ്ഥാന് ആശയങ്ങള്‍ കശ്മീരില്‍ നിന്ന് ഡല്‍ഹിയിലേക്ക് മുഴങ്ങുകയാണെന്ന് ലഷ്കര്‍ ഇ തൊയിബ ഭീകരന് ഹഫീസ് സയീദ്.
പാക്കിസ്ഥാന് ആശയങ്ങള്‍ കശ്മീരില്‍ നിന്നും ഡല്‍ഹിയിലേക്ക് മുഴങ്ങുകയാണ്. യാഥാര്‍ഥ്യങ്ങളെ ആര്‍ക്കും മറച്ചു വെക്കാന്‍ കഴിയില്ല. കശ്മീരികള്‍ ദൃഢ നിശ്ചയത്തോടെ അവരുടെ ചരിത്രം കുറിക്കുകയാണ്’ ഹഫീസ് സയീദ് മുഹമ്മദ് ട്വിറ്റര്‍ അക്കൗണ്ടിലാണ് ജെഎന്‍യുവില്‍ നടക്കുന്ന ഇന്ത്യ വിരുദ്ധ പ്രതിഷേധങ്ങളെ ഹഫീസ് സയീദ് വിലയിരുത്തിയത്.
ഇങ്ങനെയാണ് ഫെബ്രുവരി 14ന് @ഹാഫിസ്് സഈദ് എന്ന പേരില്‍ വന്ന ട്വീറ്റിലെ വാക്കുകള്‍.
വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉയര്‍ത്തി കാണിച്ച് ഇന്ത്യാ ഗവണ്മെന്് സ്വന്തം പൗരന്മാരെ മണ്ടന്മാരാക്കുകയാണെന്ന് ഹഫീസ് ആരോപിച്ചു. ഹാഫിസ് സഈദിന്റെ യാഥാര്‍ഥ ട്വിറ്റര്‍ അക്കൗണ്ട് എന്ന പേരില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അക്കൗണ്ടിലാണ് പുതിയ പോസ്റ്റ്. തന്റെ പേരില്‍ വ്യാജ അക്കൗണ്ടില്‍ പ്രചരിക്കുന്ന വാക്കുകള്‍ ഇന്ത്യാ സര്‍ക്കാര്‍ ഇന്ത്യക്കാരെ പറ്റിക്കാന്‍ നടത്തുന്ന ശ്രമമാണിതെന്നും പങീസ് ആരോപിച്ചു. അതേസമയം പാക്കിസ്ഥാന് വികാരമാണ് ഡല്‍ഹിയില്‍ മുഴങ്ങുന്നത് എന്ന ഭീകരനേതാവിന്റെ വാക്കുകള്‍ ഐഎന്യുവിലെ പ്രതിഷേധക്കാര്‍ക്ക് തിരിച്ചടിയായി.
നേരത്തെ ഹഫീസിന്റെ വ്യാജ അക്കൗണ്ടിലെ പരാമര്‍ശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്ന ആരോപണം ഇടത് സംഘടനകള്‍ മുന്നോട്ട് വച്ചിരിക്കുന്നു. ഇതിനെ പിന്തുണക്കുന്നതാണ് സയീദിന്റെ ഇപ്പോഴത്തെ ട്വീറ്റ്. അതേ സമയം ജെ്#യു സമരത്തെ ഹഫീസ് പിന്തുണച്ചതിനോട് ഇടത് സംഘടനകള്‍ പ്രതികരിച്ചിട്ടില്ല. എന്തായാലും ജെഎന്‍യു വിഷയത്തില്‍ ഹഫീസ് സയീദിനും ജെഎന്‍യുവിലെ രാജ്യവിരുദ്ധ പ്രവര്‍ത്തികളെ പിന്തുണക്കുന്ന ഇടത് പാര്‍ട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരേ സ്വരമെന്ന വാദം ശരിവെക്കുകയാണ് പുതിയ ട്വീറ്റ്.
https://twitter.com/HafizSaeedLive/status/698912849637285889
Discussion about this post