ലക്‌നൗ: ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ, ഈ വർഷാവസാനം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലെ 10 നിയമസഭാ സീറ്റുകളിൽ ആറെണ്ണത്തിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സമാജ്‌വാദി പാർട്ടി. ഹരിയാനയിൽ കോൺഗ്രസ് ഒറ്റക്ക് മത്സരിച്ച് വൻ പരാജയം ഏറ്റു വാങ്ങിയിരുന്നു.
ദേശീയ തലത്തിൽ ഒരുമിച്ചു നിൽക്കുന്ന ഇൻഡി സഖ്യം എന്നാൽ സംസ്ഥാന തിരഞ്ഞെടുപ്പുകൾ വരുമ്പോൾ പൂർണ്ണമായും വിഘടിക്കുന്ന കാഴ്ചയാണ് ഇന്ത്യയിലുടനീളം കാണാൻ കഴിയുന്നത്. ഹരിയാനയിലും ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസ്സുമായി ഒരു സഖ്യവും ഇല്ലെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കിയിരുന്നു. സമാനമായ കാര്യമാണ് ഇപ്പോൾ ഉത്തർ പ്രദേശിൽ സമാജ് വാദി പാർട്ടിയും നടപ്പിലാക്കുന്നത്.
ഈ വിഷയത്തെ കുറിച്ച് എസ്പി വക്താവ് ഫക്രുൽ ഹസൻ ചന്ദ് ഇന്ന് തുറന്നു പറയുകയുണ്ടായി.
‘എൻ്റെ അറിവനുസരിച്ച് കോൺഗ്രസിന് ഈ സീറ്റുകളിൽ അവകാശവാദമില്ല. കോൺഗ്രസ്, എസ്പി നേതൃത്വങ്ങൾ ചർച്ചയിലാണ്… ‘ഗഠബന്ധൻ ധർമ്മം’ മനസ്സിൽ വെച്ചാണ് ഞങ്ങൾ സീറ്റുകൾ പ്രഖ്യാപിച്ചത്. എല്ലാ സീറ്റുകളിലും ഞങ്ങൾ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങൾ ജയിച്ചതോ രണ്ടാം സ്ഥാനത്തായിരുന്നതോ ആയ സീറ്റുകളാണിവ. സഖ്യത്തെ ഞങ്ങൾ എന്നും ബഹുമാനിക്കുന്നു… ബാക്കിയുള്ള സീറ്റുകളിൽ ഏതാണ് കോൺഗ്രസിന് നൽകേണ്ടതെന്ന് ഉന്നത നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post