കൊല്‍ക്കത്ത: ജെ.എന്‍.യുവിന് പിറകെ കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലും അഫ്‌സല്‍ ഗുരു അനുകൂല മുദ്രാവാക്യവുമായി വിദ്യാര്‍ത്ഥി പ്രതിഷേധം. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ തുടരുന്ന പ്രതിഷേധസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച റാലിയ്ക്കിടെയാണ് മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത്.
അഫ്‌സലും ഗീലാനിയും സ്വാതന്ത്ര്യം , സ്വാതന്ത്ര്യം പിടിച്ചെടുക്കണം എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങള്‍. കശ്മീര്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോള്‍ മണിപ്പൂരും അതേ ആവശ്യമുന്നയിച്ചെന്നും മുദ്രാവാക്യങ്ങളിലുണ്ട്.
സര്‍വകലാശാല കാമ്പസില്‍ നിന്ന് തെക്കന്‍ കൊല്‍ക്കത്തയിലെ ഗോല്‍പാര്‍ക്കിലേക്ക് നടത്തിയ പന്തംകൊളുത്തി പ്രകടത്തിലാണ് മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത്. ആര്‍.എസ്.എസില്‍ നിന്നും മോദി സര്‍ക്കാറില്‍ നിന്നും സ്വാതന്ത്ര്യം എന്നീ മുദ്രാവാക്യങ്ങളും മുഴങ്ങി.
കനയ്യയുടെ അറസ്റ്റിനെതിരായ പൊതുജന പ്രതിഷേധമായിരുന്നു നടന്നതെന്ന് പങ്കെടുത്ത എസ്.എഫ്.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സാമാന്യ രാഹ പ്രതികരിച്ചു.
Discussion about this post