സണ്ണി ലിയോണും ഭർത്താവ് ഡാനിയലും ഒരു പെൺകുട്ടിയെ ദത്തെടുത്ത് വളർത്തുന്ന വാർത്ത വൈറലായിരുന്നു. മൂത്ത മകളായാണ് നിഷ കൗർ വെബെറിനെ ഇരുവരും വളർത്തുന്നത്. ഇന്ന് നിഷയുടെ ഒൻപതാം പിറന്നാളാണ്. ഈ ദിനത്തിൽ സണ്ണി ലിയോണിന്റെ ഭർത്താവ് ഡാനിയൽ വെബെർ പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ഒൻപത്, ഈ ലോകത്ത് ഇതിനകം ഒൻപത് വർഷങ്ങളായി, ജന്മദിനാശംസകൾ നിഷ. ഞങ്ങൾക്ക് ദൈവത്തിൽ നിന്നും കിട്ടിയ സമ്മാനം. എന്നെന്നും എന്റെ കുഞ്ഞിപ്പെണ്ണ്’ എന്ന് പറഞ്ഞാണ് മകൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ ഡാനിയൽ പങ്കുവയ്ക്കുകയായിരുന്നു. പോസ്റ്റിന് താഴെ കുഞ്ഞിന് പിറന്നാൾ ആശംസകൾ അറിയിച്ച് നിരവധി കമന്റുകളാണ് വരുന്നത്.
2017 ൽ ആണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയലും മാഹാരാഷ്ട്രയിൽ നിന്നെ നിഷയെ ദത്തെടുത്തത്. എല്ലാ നിയമങ്ങളും കൃത്യമായി പാലിച്ചതിനെ ശേഷം സ്വത്തിന്റെ ഒരു ഭാഗം മകൾക്കായി എഴുതി വച്ചാണ് കുഞ്ഞിനെ സ്വന്തമാക്കിയത്. നിറത്തിന്റെ പേരിൽ പതിനൊന്നോളം പാരന്റ്സ് ഒഴിവാക്കിയ കുഞ്ഞായിരുന്നുവത്രെ നിഷ. എന്നാൽ ജാതിയോ, നിറമോ, ആരോഗ്യമോ ഒന്നും നോക്കാതെ രണ്ടര വയസ്സുകാരിയായ മകളെ സണ്ണി ലിയോണും ഭർത്താവും ഏറ്റെടുക്കുക ആയിരുന്നു.












