സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി ഒരുമിച്ചു നിൽക്കാം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

Published by
Brave India Desk

ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൻ്റെ ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ളയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി ഒരുമിച്ചു പ്രവർത്തിക്കാമെന്നും മോദി ഒമർ അബ്ദുള്ളയോട് നിർദ്ദേശിച്ചു.

സമൂഹ മാദ്ധ്യമമായ എക്സിലാണ് ജമ്മു കശ്മീരിന്റെ പുരോഗതിക്കായി കേന്ദ്രം ഒമറിനോടും സംഘത്തോടും ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞത്.

“ജമ്മു കശ്മീരിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമർ അബ്ദുള്ള ജിക്ക് അഭിനന്ദനങ്ങൾ. ജനങ്ങളെ സേവിക്കാനുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങളിൽ അദ്ദേഹത്തിന് ഏറ്റവും ഭാവുകങ്ങൾ നേരുന്നു . ജമ്മു കശ്മീരിന്റെ പുരോഗതിക്കായി കേന്ദ്രം അദ്ദേഹത്തോടും അദ്ദേഹത്തിൻ്റെ ടീമിനോടും ചേർന്ന് പ്രവർത്തിക്കും,” പ്രധാനമന്ത്രി പറഞ്ഞു.

ജമ്മു കശ്മീർ കേന്ദ്ര ഭരണ പ്രദേശത്തെ ആദ്യ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ (എസ്‌കെഐസിസി) എൽ-ജി മനോജ് സക്‌സേന അബ്ദുള്ളയ്ക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

Share
Leave a Comment

Recent News