Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കുട്ടികളിലെ മൊബൈൽ ഉപയോഗം വെർച്വൽ ഓട്ടിസത്തിന് കാരണമാകുന്നു ; സ്ഥിതി ആശങ്കാജനകമെന്ന് റിപ്പോർട്ട്

by Brave India Desk
Oct 21, 2024, 04:24 pm IST
in News, Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

ഇക്കാലത്തെ കുട്ടികളിൽ ഭൂരിഭാഗവും ഒഴിവു സമയങ്ങളിൽ മൊബൈൽ ഫോണിൽ മുഴുകിയിരിക്കുന്നവരാണ്. കുട്ടികൾ വാശി കാണിക്കാതെ അടങ്ങിയിരിക്കുന്നതിനായി ഭൂരിഭാഗം മാതാപിതാക്കളും പയറ്റുന്ന ഒരു തന്ത്രം കൂടിയാണ് ഈ മൊബൈൽവിദ്യ. എന്നാൽ ഇങ്ങനെ മൊബൈൽ ഫോൺ കുട്ടികൾക്ക് നൽകുന്നതിലൂടെ നിങ്ങളുടെ കുട്ടികളുടെ വൈജ്ഞാനിക ശേഷിയെ നശിപ്പിക്കുകയാണെന്ന് തിരിച്ചറിയേണ്ടതാണ്. അമിതമായ മൊബൈൽ ഫോൺ ഉപയോഗം കുട്ടികളെ വെർച്വൽ ഓട്ടിസത്തിലേക്കാണ് നയിക്കുന്നത് എന്നാണ് ഗവേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ നിന്നും അത് വാങ്ങി വയ്ക്കുമ്പോൾ അവർ എത്രത്തോളം അസ്വസ്ഥരാകുന്നു എന്നുള്ള കാര്യം നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? കുട്ടികളുടെ ബുദ്ധിപരമായ വളർച്ചയെ തടസ്സപ്പെടുത്തുകയും യഥാർത്ഥ ഓട്ടിസം പോലെയുള്ള സാമൂഹിക ഇടപെടൽ, ആശയവിനിമയ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന വെർച്വൽ ഓട്ടിസത്തിന്റെ തുടക്കം ഇവിടെ നിന്നും ആണ് തിരിച്ചറിയേണ്ടത്. വൈകാരിക ആത്മനിയന്ത്രണം ഇല്ലായ്മ ഇത്തരം കുട്ടികളുടെ ഒരു പ്രധാന ലക്ഷണമാണ്.

Stories you may like

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

റഷ്യൻ ഉപരോധത്തിൽ മലക്കം മറിഞ്ഞ് ട്രംപ് ; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവകൾ പിൻവലിച്ചു

മൂന്നു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഒരു കാരണവശാലും മൊബൈൽ ഫോൺ ദീർഘസമയം ഉപയോഗിക്കാനായി നൽകരുതെന്നാണ് ആരോഗ്യ വിദഗ്ധർ ഉപദേശിക്കുന്നത്. പലപ്പോഴും ഇത് ഓട്ടിസം സ്പെക്ട്രം ഡിസോർഡറിലേക്ക് തന്നെ നയിക്കുകയും ചെയ്യുന്നതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്‌ക്രീൻ സമയം വർദ്ധിക്കുന്നത് മെലനോപ്‌സിൻ പ്രകടിപ്പിക്കുന്ന ന്യൂറോണുകളുമായും ഗാമാ-അമിനോബ്യൂട്ടിക് ആസിഡ് ന്യൂറോ ട്രാൻസ്മിറ്ററിൻ്റെ കുറവുമായും ബന്ധപ്പെട്ടിരിക്കുന്നു. ചെറുപ്രായത്തിൽ തന്നെ തീവ്രമായ സ്‌ക്രീൻ എക്‌സ്‌പോഷർ ഉണ്ടാകുന്നതു വഴി കുട്ടികളുടെ വികസിക്കുന്ന തലച്ചോറിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കും.

കുട്ടികളിലെ അമിതമായ മൊബൈൽ ഉപയോഗം സംസാരം വൈകുന്നതു മുതൽ രുചിയില്ലായ്മ വരെ ഉണ്ടാകുന്നതിന് കാരണമാകുന്നതാണ്. വൈജ്ഞാനിക ശേഷി കുറയുക, ഭാഷാ വികാസം കുറയുക, പഠനത്തിലെ ശ്രദ്ധയില്ലായ്മ തുടങ്ങിയ ആരോഗ്യപരമായ പ്രതികൂല ഫലങ്ങളാണ് വെർച്വൽ ഓട്ടിസം വഴി ഉണ്ടാകുന്നത്. ഇത്തരം ലക്ഷണങ്ങൾ ഉള്ള കുട്ടികൾക്ക് പലപ്പോഴും ഉറക്കം കുറയുകയോ കൂടുതൽ ഉറങ്ങുകയോ മറ്റ് ആളുകളുമായി ഇടപെടാൻ കഴിയാതെ ഇരിക്കുകയോ ചെയ്യാം. വിഷാദവും ദേഷ്യവും പോലെയുള്ള പ്രശ്നങ്ങളും ആത്മവിശ്വാസക്കുറവും വെർച്വൽ ഓട്ടിസത്തിൽ ഉണ്ടാകുന്നതാണ്.

ഓട്ടിസം പോലെ തന്നെ വെർച്വൽ ഓട്ടിസവും കുട്ടികളെ ബാധിക്കുമ്പോൾ അത് കുടുംബത്തിന്റെ തന്നെ താളം തെറ്റിക്കുന്നതാണ്. അതിനാൽ തന്നെ വെർച്വൽ ഓട്ടിസം ഇന്ന് ഓരോ കുടുംബവും പേടിയോടെ കാണേണ്ട ഒന്ന് തന്നെയാണ്. എന്നാൽ ഇതൊരു പരിഹാരം ഇല്ലാത്ത അസുഖം അല്ല എന്നും തിരിച്ചറിയണം. സ്വയം നന്നാക്കാനുള്ള നമ്മുടെ തലച്ചോറിന്റെ കഴിവ് ആണ് ഇക്കാര്യത്തിൽ നിങ്ങളുടെ കുട്ടികൾക്ക് ഏറെ സഹായകരമാകുക. കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള തലച്ചോറിൻ്റെ കഴിവ് പരിധിയില്ലാത്തതാണ്. അതിനാൽ തന്നെ കുട്ടികളുടെ മൊബൈൽ ഉപയോഗം പരമാവധി ഒഴിവാക്കിക്കൊണ്ട് ബൗദ്ധിക കഴിവുകൾ വികസിപ്പിക്കുന്ന തരത്തിലുള്ള മറ്റു കളികളിലേക്ക് അവരുടെ ശ്രദ്ധയെ തിരിച്ചു വിടേണ്ടതാണ്. പസിലുകൾ പോലെയുള്ള വൈജ്ഞാനിക ശക്തിയെ പരിപോഷിപ്പിക്കുന്ന കളികളും കളിപ്പാട്ടങ്ങളും കുട്ടികൾക്കായി നൽകുന്നതുവഴി അവരുടെ തലച്ചോറിനെ പുനരുജ്ജീവിപ്പിക്കാൻ സാധ്യമാകും. ഒന്നും പെട്ടെന്ന് ഒരു ദിവസം കൊണ്ട് കഴിയുന്നതല്ലെങ്കിലും പതിയെ പതിയെ കുട്ടികളുടെ മൊബൈൽ ഉപയോഗം നിയന്ത്രിച്ച് അവരെ നല്ലൊരു സാമൂഹിക ജീവിതത്തിലേക്ക് പറിച്ചു നട്ടാൽ നിങ്ങളുടെ കുഞ്ഞിന്റെ മികച്ച ഭാവിക്ക് വേണ്ടി ചെയ്യാൻ കഴിയാവുന്ന ഏറ്റവും നല്ല കാര്യമായിരിക്കും അത്.

Tags: virtual autismMobile addiction
Share3
Tweet
Send
Share

Latest stories from this section

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

Latest News

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

റഷ്യൻ ഉപരോധത്തിൽ മലക്കം മറിഞ്ഞ് ട്രംപ് ; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവകൾ പിൻവലിച്ചു

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies