ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്സല് ഗുരുവിനെ അനുകൂലിച്ച് ശ്രീനഗറില്‍ പ്രകടനം. പാക്ക് പതാകകളും ഐ.എസ് പതാകകളുമായാണ് ഒരു സംഘം യുവാക്കള്‍ പ്രകടനം നടത്തിയത്. പ്രകടനക്കാര്‍ പോലീസിനു നേരെ കല്ലേറിഞ്ഞു.
നന്ദി ജെ.എന്‍.യു എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രകടനം. ജെ.എന്‍.യുവിലെ അഫ്സല് ഗുരു അനുസ്മരണം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് ശ്രീനഗറില്‍ പ്രകടനം നടന്നത്.
അതേസമയം, ജെഎന്‍യുവില്‍ അഫ്സല് ഗുരു അനുസ്മരണം നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് കശ്മീരില്‍ നിന്നുള്ള പത്തു പേര് ജെഎന്യുവിലെത്തിയതിന്റെ സൂചനകള്‍ പുറത്തു വന്നിട്ടുണ്ട്. ഫെബ്രുവരി ഏഴിനാണ് ഇവര്‍ എത്തിയതെന്നും അതിനുശേഷമാണ് ജെഎന്‍യുവില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post