വയനാട് : വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടതെന്ന് കരുതപ്പെടുന്ന മൃതദേഹ ഭാഗം കണ്ടെത്തി. പരപ്പൻപാറ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം.
വയനാട് ഉരുൾപൊട്ടൽ സംഭവിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞിരിക്കുകയാണ്. വീണ്ടും തിരച്ചിൽ നടത്തണമെന്ന് ദുരിതബാധിതർ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഡിഎൻഎ പരിശോധന കഴിഞ്ഞ ശേഷം മാത്രമേ ആരുടെ മൃതദേഹ ഭാഗമാണ് ഇതെന്ന് തിരിച്ചറിയാൻ സാധിക്കു എന്നു അധികൃതർ വ്യക്തമാക്കി.












