ബര്‍ലിന്‍: ജയരാജ് സംവിധാനം ചെയ്ത ഒറ്റാലിന് ബര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ക്രിസ്റ്റല്‍ ഡെയര്‍ പുരസ്കാരം. ചിന്‍ഡ്രന്‍സ് ജൂറിയാണ് ഒറ്റാല് മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. അപ്രതിരോധ്യമായ ദൃശ്യബിംബങ്ങളിലൂടെ പ്രകൃതിയില്‍ ലയിച്ച് കഥ പറഞ്ഞ ചിത്രമെന്നാണ് ജൂറി ഒറ്റാലിനെ വിശേഷിപ്പിച്ചത്.
ചിത്രത്തില്‍ അഭിനയിച്ചവരുടെ പ്രകടനം മികച്ചതായിരുന്നുവെന്നും ജൂറി ചൂണ്ടിക്കാണിച്ചു. കുട്ടനാട്ടിലെ താറാവു കര്‍ഷകരുടെ പശ്ചാത്തലത്തില്‍ ഒരു താറാവു കര്‍ഷകന്റെയും കൊച്ചു കുട്ടിയുടെയും ജീവിതമാണ് സിനിമയില്‍ ജയരാജ് അവതരിപ്പിച്ചത്.
ബെര്‍ലിന്‍ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ ഒറ്റാലിന് ലഭിച്ച ക്രിസ്റ്റര്‍ ബെയര്‍ പുരസ്കാരം അമ്മയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നെന്ന് ജയരാജ്. പുരസ്കാരം ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ലെന്നും വലിയ സന്തോഷമുണ്ടെന്നും ജയരാജ് പറഞ്ഞു.
കാന്‍ കഴിഞ്ഞാല്‍ ലോകത്തെ പ്രധാന ഫെസ്റ്റിവലുകളിലൊന്നായി എണ്ണപ്പെടുന്നതാണ് ബെര്‍ലിനിലേത്. അതിലേക്ക് നമ്മുടെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടതുതന്നെ വലിയ ഭാഗ്യമായാണ് കരുതിയിരുന്നത്. ചിത്രം തെരഞ്ഞെടുക്കപ്പെട്ടതായി ഒരു മാസം മുന്‍പ് അറിയിപ്പ് ലഭിച്ചിരുന്നു. അവാര്‍ഡ് വാങ്ങാന്‍ ബര്‍ലിനിലേക്ക് പോകാന്‍ കഴിഞ്ഞില്ലെന്നും നിര്‍മ്മാതാക്കളായ സെവന് ആര്‍ട്സ് മോഹനും വിനോദ് വിജയനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം അശാന്ത് കെ ഷായും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങിയെന്നും ജയരാജ് പറഞ്ഞു.
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 20 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളചിത്രം അവാര്‍ഡുകള്‍ തൂത്തുവാരിയതും ഒറ്റാലിലൂടെയായിരുന്നു. മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം, ചലച്ചിത്ര നിരൂപകരുടെ രാജ്യാന്തര സംഘടനയായ ഫിപ്രസിയുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്, മികച്ച ചിത്രത്തിനുള്ള പ്രേക്ഷക അവാര്‍ഡ,് ഏഷ്യന്‍ സിനിമയുടെ പ്രോല്‍സാഹനത്തിനുള്ള സംഘടനയായ നെറ്റ്പാക്കിന്റെ മികച്ച മലയാളചിത്രത്തിനുള്ള അവാര്‍ഡ് എന്നിവയാണ് നേടിയത്. രാജ്യാന്തര ചലച്ചിത്രോല്വത്തിന്റെ ഇന്ത്യന്‍ പനോരമയിലേക്കും ഒറ്റാല് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Discussion about this post