രക്തത്തിലെ ഷുഗറിന്റെ ലെവല്‍ നിയന്ത്രിക്കാന്‍ ഒരു ഭക്ഷ്യവസ്തു കൊണ്ട് സാധിക്കുമോ. സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കാരറ്റും വെളുത്തുള്ളിയും കൊണ്ടുള്ള ചട്ണി
കാരറ്റും വെളുത്തുള്ളിയും ചേര്‍ന്ന ചട്ണി രുചികരമാണെന്ന് മാത്രമല്ല അത് രക്തത്തിലെ ഷുഗറിനെ നന്നായി നിയന്ത്രിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ഇതു കഴിക്കുന്നത് മൂലമുണ്ടാകുന്ന പ്രയോജനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കാരറ്റുകളില്‍ ഗ്ലൈക്കമിക് ഇന്‍ഡക്‌സ് വളരെക്കുറവാണ്. ഇതാണ് രക്തത്തിലെ ഷുഗര്‍ ലെവല്‍ കുറയാനുള്ള കാരണം.
നാരുകള്‍ കൂടുതലുള്ള ഭക്ഷണമാണ് കാരറ്റ് ഇത് പഞ്ചസാര രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കുന്നു.
വെളുത്തുള്ളിയില്‍ അലിസിന്‍ എന്ന പദാര്‍ഥം അടങ്ങിയിട്ടുണ്ട്. ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി ഇത് വര്‍ധിപ്പിക്കുന്നു.
കാരറ്റും വെളുത്തുള്ളിയും ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് സമ്മര്‍ദ്ദവും ഇന്‍ഫ്‌ലമേഷനും കുറയ്ക്കുന്നു. ഇത് മാത്രമേ ബ്ലഡ് ഷുഗര്‍ ലെവലിനെ നേരിയ തോതില്‍ ദോഷകരമായി ബാധിക്കുകയുള്ളു.
കാരറ്റിലെ നാരുകള്‍ മലവിസര്‍ജ്ജനം നിയന്ത്രിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു. ഫൈബര്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുകയും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. സ്ഥിരമായി കാരറ്റ് കഴിക്കുന്നത് ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും ചെയ്യും.
Discussion about this post