തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണറായി കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി വി. ഭാസ്കരനെ നിയമിയ്ക്കും. അഞ്ചുവര്‍ഷത്തെ കാലാവധി അദ്ദേഹത്തിനുണ്ടാകും. മുന്‍ കമീഷണര്‍ കെ. ശശിധരന് നായര്‍ വിരമിച്ച സാഹചര്യത്തിലാണ് നിയമനം.
നാലു വര്‍ഷമായി കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജിയാണ് വി.ഭാസ്കരന്. കൊച്ചി, മഞ്ചേരി, തൊടുപുഴ എന്നിവിടങ്ങളില്‍ സി.ജെ.എം ആയും തൃശൂര്‍ കുടുംബകോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1983ല്‍ ഉഡുപ്പി കോളജില്‍നിന്ന് എല്‍എല്‍.ബി നേടി. 1988ല്‍ മജിസ്ട്രേറ്റായി നിയമനം ലഭിച്ചു.
Discussion about this post