കൊച്ചി: ജെഎന്‍യു രോഹിത് വെമൂല വിഷയത്തില്‍ പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കാന്‍ ഇറങ്ങി തിരിച്ച സിപിഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഉത്തരം മുട്ടിച്ച ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വെറലാകുകയാണ്. വിഷയത്തില്‍ വിശദീകരണം നല്കിയ സ്മൃതി ഇറാനി ചോദിച്ച ചോദ്യങ്ങള്‍ക്ക് യെച്ചൂരി ഉത്തരം നല്‍കാതെ പാര്‍ലമെന്റില്‍ നിന്ന് ഇറങ്ങി പോയി എന്നാണ് പരിഹാസം
യെച്ചൂരിയ്ക്കെതിരെ സ്മൃതി ഇറാനി ചോദിച്ച പ്രധാന ചോദ്യങ്ങളിലൊന്ന് ഇതാണ്..ദളിതരുടെ വോട്ട് വാങ്ങി വിജയിക്കുന്ന സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോയില്‍ എത്ര ദളിതരുണ്ട് എന്നായിരുന്നു മാനവവിഭവ ശേഷി വകുപ്പ് മന്ത്രിയുടെ കുറിക്ക് കൊള്ളുന്ന ഒരു ചോദ്യം. ആന്ധ്ര ബ്രാഹ്മണിക്കല്‍ കുടുംബത്തില്‍ പിറന്ന യെച്ചൂരിയ്ക്ക് ഇതിന് മറുപടിയില്ലാതിരുന്നുവെന്നും വോഗത്തില്‍ അദ്ദേഹം സഭ വിട്ടിറങ്ങി എന്നുമാണ് സോഷ്യല്‍ മീഡികളില്‍ ഉയരുന്ന പരിഹാസം.
രോഹിത് വെമൂല യെച്ചൂരിയെ പരാമര്ശിത്ത് ഫേസ്ബുക്കിലിട്ട പോസ്റ്റുകളിലെ ഒരു ഭാഗവും സ്മൃതി ഇറാനി പാര്‍ലമെന്റ് പ്രസംഗത്തിനിടെ വായിച്ചു. സിപിഎം ദേശീയതലത്തില്‍ ഒരു കാര്യത്തിന് വേണ്ടി വാദിക്കുകയും, ത് നേടുകയും ചെയ്തത് അവസാനമായി എന്നാണ് എന്ന് പറയാമോ എന്നായിരുന്നു ചോദ്യം.
തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനി എസ്എഫ്ഐ നേതാക്കളുടെ മാനസീക പീഢനത്തെ തുടര്‍ന്ന ആത്മഹത്യ ചെയ്ത സംഭവവും സ്മൃതി ഇറാനി ഉയര്‍ത്തിയിരുന്നു. എന്നാല്‍ യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ സ്മൃതി ഇറാനി പറയുകയാണെന്ന് ആരോപിച്ച് ശബ്ദമുയര്‍ത്തി പ്രതിപക്ഷം ബഹളമുണ്ടാക്കി സഭ സ്തംഭിപ്പിക്കുകയായിരുന്നു.
ദളിത് പെണ്‍കുട്ടി ആത്മഹത്യ ശ്രമം നടത്തിയ സംഭവം ചൂണ്ടിക്കാട്ടി ചില പ്രത്യേക പ്രത്യശാസ്ത്രം പറയുന്നവര്‍ക്ക് മാത്രം സംരക്ഷണം മതിയോ എന്നായിരുന്നു വനിത മന്ത്രിയുടെ ചോദ്യം. ദളിത് അല്ല എന്ന് തെലങ്കാന പോലിസ് പറയുന്ന രോഹിത് വെമൂലയുടെ ആത്മഹത്യ ചര്‍ച്ച ചെയ്യുന്ന സമയത്ത് ദളിത് പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയ സംഭവം വിഷയവുമായി ബന്ധമില്ലാത്തതാകുന്നതെങ്ങനെ എന്നാണ് ഉയരുന്ന ചോദ്യം.
കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ രാജ്യവിരുദ്ധരാക്കുന്നു എന്ന രീതിയിലുള്ള സിപിഎം നേതാവ് എംബി രാജേഷിന്റെ പ്രസംഗത്തിന് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി വെങ്കയ്യനായിഡു നല്കിയ മറുപടിയും വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. കനയ്യകുമാറിനെതരെവ്യാജ വീഡിയോ നിര്‍മ്മിച്ചുവെന്ന ആക്ഷേപത്തിനും തെളിവ് സഹിതം വെങ്കയ്യ നായിഡു മറുപടി നല്‍കിയിരുന്നു. ഫലത്തില്‍ ജെഎന്‍യു, പോഹിത് വെമൂല വിഷയം കത്തിക്കാനിറങ്ങിയ സിപിഎമ്മിന് പാര്‍ലമെന്റിലെ ചര്‍ച്ച വലിയ ക്ഷീണമായെന്നാണ് വിലയിരുത്തല്‍.
Discussion about this post