മഥുര: 2001 ലെ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ പിന്തുണയ്ക്കുന്നവരെ തൂക്കിലേറ്റണമെന്ന് വിശ്വഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അഫ്‌സല്‍ ഗുരു രാജ്യദ്രോഹിയും വിശ്വാസ വഞ്ചകനുമായിരുന്നു. കശ്മീരിലെ രാജ്യവിരുദ്ധര്‍ക്കെതിരെ നടപടിയെടുക്കാത്തതാണ് ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. അവിടെയുള്ള രാജ്യവിരുദ്ധര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ വിവിധ ഭാഗങ്ങളില്‍ ഇനിയും പ്രശ്‌നങ്ങളുടലെടുത്തേക്കാമെന്നും തൊഗാഡിയ പറഞ്ഞു.
പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനും അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനാവശ്യമായ നിയമങ്ങള്‍ കൊണ്ടുവരണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. മുസ്ലിംങ്ങളില്‍ ആരെങ്കിലും പശുക്കളെ കൊല്ലുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ അക്കാര്യം അറിയിക്കണം. അങ്ങനെയായാല്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നത് ഒഴിവാക്കാമെന്നും പ്രവീണ്‍ തൊഗാഡിയ പറഞ്ഞു.
Discussion about this post