ഫിറ്റ്‌നസ് ട്രാക്കറുകളും സ്മാര്‍ട്ട് വാച്ചുകളും ഇന്ന് പലര്‍ക്കും അത്യന്താപേക്ഷിതമായ ഗാഡ്ജെറ്റുകളായി മാറിയിരിക്കുന്നു, എന്നാല്‍ പുതിയ ഗവേഷണം വ്യക്തമാക്കുന്നത് അവ ഗുരുതര ആരോഗ്യപ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിക്കുമെന്നാണ്. പെര്‍- പോളിഫ്‌ലൂറോ ആല്‍ക്കൈല്‍ പദാര്‍ത്ഥങ്ങള്‍ (PFAS) ഇവയിലുണ്ടെന്ന് സമീപകാല പഠനം വെളിപ്പെടുത്തുന്നു.
ഇത്തരം ഉപകരണങ്ങളില്‍ ഉയര്‍ന്ന അളവില്‍ പെര്‍ഫ്‌ലൂറോഹെക്‌സനോയിക് ആസിഡ് (PFHxA) അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. വെള്ളം, ചൂട്, കറ എന്നിവയെ പ്രതിരോധിക്കുന്ന തരത്തില്‍ നിര്‍മ്മിക്കുന്നതിനാല്‍ PFAS സാധാരണയായി ഇവയുടെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ്. സ്മാര്‍ട്ട് വാച്ച്, ഫിറ്റ്‌നസ് ട്രാക്കര്‍ ബാന്‍ഡുകളുടെ കാര്യത്തില്‍, പലതും ഫ്‌ലൂറോഎലാസ്റ്റോമറുകളില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത് ഇത് ഒരു തരം സിന്തറ്റിക് റബ്ബറാണ്.
വിയര്‍പ്പ്, ചര്‍മ്മ എണ്ണകള്‍, ലോഷനുകള്‍ എന്നിവയെ പ്രതിരോധിക്കാന്‍ ഈ മെറ്റീരിയല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഉല്പന്നങ്ങളില്‍ നിന്ന് അപകടകരമായ രാസവസ്തുക്കള്‍ ചര്‍മ്മ സമ്പര്‍ക്കത്തിലൂടെയോ പൊടിയിലൂടെയോ വായുവിലൂടെയോ ശരീരത്തിലെത്താന്‍ കഴിയും.
PFAS ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും കുറഞ്ഞ രോഗപ്രതിരോധ ശേഷിയും
കുട്ടികളില്‍ വളര്‍ച്ചക്കുറവ്
ഗര്‍ഭകാലത്ത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
ക്യാന്‍സര്‍ സാധ്യത , പ്രത്യേകിച്ച് കിഡ്‌നി, വൃഷണ കാന്‍സറുകള്‍ക്ക്










