കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബംഗ്ലാദേശിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടു. മൈമെൻസിംഗ്, ദിനാജ്പൂർ ജില്ലകളിലെ ക്ഷേത്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. ക്ഷേത്രങ്ങളിലെ എട്ടോളം വിഗ്രഹങ്ങളാണ് അക്രമികൾ തകർത്തത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മൈമെൻസിംഗിലെ ക്ഷേത്രം തകർത്ത സംഭവത്തിലാണ് അറസ്റ്റ്.
വ്യാഴാഴ്ച പുലർച്ചെയാണ് ബീൽഡോറ പ്രദേശത്തെ പോളഷ്‌കണ്ഡ കാളി ക്ഷേത്രത്തിലെ വിഗ്രഹം തകർത്തത്. ഈ സംഭവത്തിൽ, പോളഷ്‌കണ്ഡ ഗ്രാമത്തിൽ താമസിക്കുന്ന അലൽ ഉദ്ദീൻ (27) ആണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജയിലിലേക്ക് അയച്ചു. ഷകുവായ് പ്രദേശത്തെ ബോണ്ടർപാര ക്ഷേത്രത്തിലെ രണ്ട് വിഗ്രഹങ്ങൾ വെള്ളിയാഴ്ച തകർക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ദിനാജ്പൂർ ബിർഗഞ്ച് ജില്ലയിൽ ജർബാരി ഷാഷൻ കാളി ക്ഷേത്രത്തിൽ അഞ്ച് വിഗ്രഹങ്ങളാണ് തകർക്കപ്പെട്ടത്.
രാജ്യത്തെ ന്യൂനപക്ഷ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ടുള്ള ബംഗ്ലാദേളിലെ ആക്രമണങ്ങൾ തുടരുകയാണ്. സുനംഗഞ്ച് ജില്ലയിൽ ഹിന്ദു ക്ഷേത്രം തകർക്കുകയും ഹിന്ദു വീടുകളും കടകളും ആക്രമിച്ച സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.












Discussion about this post