ധാക്ക : ഹിന്ദുകൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും എതിരെ 2,200 അക്രമ സംഭവങ്ങൾ ബംഗ്ലാദേശിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് . ഈ സംഭവങ്ങൾ സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇത് സംബന്ധിച്ച് ബംഗ്ലാദേശ് സർക്കാരുമായി ആശങ്ക പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ന്യൂനപക്ഷങ്ങൾക്കെതിരായ 112 അക്രമക്കേസുകൾ പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കീർത്തി വർധൻ സിംഗ് അറിയിച്ചു. 2024 ഡിസംബർ 8 വരെ ബംഗ്ലാദേശിൽ ഹിന്ദുകൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ 2,200 അക്രമ കേസുകളും 2024 ഒക്ടോബർ വരെ 11 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ബംഗ്ലാദേശ് സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അയൽരാജ്യത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 ഡിസംബർ 9 ന് വിദേശകാര്യ സെക്രട്ടറിയുടെ ബംഗ്ലാദേശ് സന്ദർശന വേളയിലും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബംഗ്ലാദേശിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടു. മൈമെൻസിംഗ്, ദിനാജ്പൂർ ജില്ലകളിലെ ക്ഷേത്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. ക്ഷേത്രങ്ങളിലെ എട്ടോളം വിഗ്രഹങ്ങളാണ് അക്രമികൾ തകർത്തത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.












Discussion about this post