ലക്‌നൗ; പ്രണയബന്ധത്തിൽ നിന്നും പിൻമാറി മറ്റൊരു വിവാഹത്തിനായി തയ്യാറെടുത്ത കാമുകന്റെ ജനനേന്ദ്രിയം മുറിച്ച് പ്രതികാരം ചെയ്ത് യുവതി. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. കാമുകന്റെ സ്വകാര്യഭാഗം മുറിച്ച അതേ ആയുധം ഉപയോഗിച്ച് യുവതി ആത്മഹത്യയ്ക്കും ശ്രമിച്ചു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉത്തർപ്രദേശിലെ കുൽഹേദിയിലെ ചാർത്തവാൽ സ്വദേശികളാണ് യുവാവും യുവതിയും. എട്ട് വർഷമായി ഇരുവും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവഹം നിശ്ചയിച്ചു. അതിൽ അസ്വസ്ഥയായിരുന്നു യുവതി. അവസാനമായി നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കാണാനെത്തിയപ്പോഴായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവ് തന്നെയാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്.
യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചതായും ശേഷം സ്വന്തം കൈ ഞരമ്പുകൾ മുറിക്കാൻ ശ്രമിച്ചതായും യുവതി മൊഴി നൽകിയതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
#MarriagePlans #MEN #WOMEN #LOVER #Breakup










Discussion about this post