തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക്. ജോസഫ് ഗ്രൂപ്പിലെ വിമതര്‍ ഇടതു മുന്നണിയുമായി സഹകരിയ്ക്കും. ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തിലാണ് വിമതരുടെ നീക്കം.
ആന്റണി രാജു, ഡോ. കെ.സി ജോസഫ് എന്നിവര്‍ മുന്നണി വിടുന്നെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച് ഇടതു മുന്നണിയുമായി സഹകരിയ്ക്കാനാണ് തീരുമാനം. ഇന്നോ നാളെയോ ഇത് സംബന്ധിച്ച പരസ്യ പ്രഖ്യാപനമുണ്ടാകും. അതേ സമയം പി.ജെ. ജോസഫ് പാര്‍ട്ടിയില്‍ തുടരും.
കെ.എം മാണി വിഭാഗത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് നേതാക്കളുടെ നീക്കം. അതേ സമയം നിലപാട് വ്യക്തമാക്കിയാല്‍ സഹകരിയ്ക്കുമെന്ന് എല്‍.ഡി.എഫ് വ്യക്തമാക്കി.
പാര്‍ട്ടിക്കുള്ളില്‍ വീഴ്ചകളുണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താന്‍! തയാറാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം. മാണി കഴിഞ്ഞ ദിവസം പറ!ഞ്ഞിരുന്നു. എന്നാല്‍ മാണിയുടെ പ്രസ്താവന അവഗണിച്ചു കോണ്ടാണ് വിമതരുടെ നീക്കമെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
Discussion about this post