എറണാകുളം :ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ വൻ കുതിപ്പ് . കഴിഞ്ഞ വർഷത്തെ കയറ്റുമതിയുടെ മൂല്യം ഒരു ലക്ഷ്യം കോടി രൂപ കടന്നു. 1.08 ലക്ഷം കോടി രൂപയുടെ (1,280 കോടി ഡോളർ) ഐഫോണുകളാണ് 2024-ൽ ആപ്പിൾ ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് 42 ശതമാനമാണ് വർധനവ് ഉണ്ടായിരിക്കുന്നത്. 2023 ൽ ഇത് 9 മില്യൺ ഡോളറായിരുന്നു.
അതേസമയം നാല് വർഷത്തിനിടെ ആപ്പിൾ ഇന്ത്യയിൽ 1.75 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. ഇതിൽ 72 ശതമാനത്തോളം അവസരവും ലഭിച്ചത് വനിതകൾക്കാണ്. ഇന്ത്യയിൽ അതിവേഗം വളരുന്ന സ്വകാര്യമേഖലയിലെ തൊഴിൽദാതാവാണ് ആപ്പിൾ. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി മൂല്യം 3 ലക്ഷം കോടി രൂപയിലെത്തിക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം. നിലവിൽ ആപ്പിളിന്റെ അഞ്ചാമത്തെ വലിയ വിപണിയാണ് ഇന്ത്യ.
Leave a Comment