എറണാകുളം : ജാമ്യം ലഭിച്ചശേഷവും ജയിലിലിൽനിന്നു പുറത്തിറങ്ങാതിരുന്ന സംഭവത്തിൽ ബോബി ചെമ്മണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് കോടതി. സംഭവിച്ചതിൽ വിഷമമുണ്ടെന്ന് എല്ലാത്തിനും മാപ്പ് ചോദിക്കുന്നു എന്ന് ബോബി ചെമ്മണ്ണൂർ കോടതിയിൽ പറഞ്ഞു. നാക്കുപിഴയാണ് ഉണ്ടായതെന്നും അതിനാൽ തുടർനടപടികൾ ഉണ്ടാകരുതെന്നുമുള്ള ബോബി ചെമ്മണ്ണൂരിന്റെ അപേക്ഷ കോടതി സ്വീകരിച്ചു. സ്വമേധയാ എടുത്ത കേസ് കോടതി തീർപ്പാക്കി .
സംഭവിച്ചതിൽ ബോബിക്ക് നല്ല വിഷമമുണ്ട് നിരുപാധികം മാപ്പ് ചോദിക്കുന്നു. ജയിലിൽ നിന്നിറങ്ങിയപ്പോൾ മാദ്ധ്യപ്രവർത്തകരെ കണ്ടപ്പോൾ ഒരു നാക്ക് പിഴ സംഭവിച്ചതാണ്. ഇതിൽ നടപടികളൊന്നും സ്വീകരിക്കരുത്. വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞിട്ടുണ്ടെന്ന് അഭിഭാഷകൻ കോടതിയോട് പറഞ്ഞു.
തടവുകാരെ സഹായിക്കാൻ ജയിലിൽ തുടരുന്നു എന്നാണ് ബോബി ചെമ്മണ്ണൂർ പറഞ്ഞത്. അദ്ദേഹം ഒരു ബിസിനസ്സുകാരനല്ലേ , അത് ചെയ്താൽ മാത്രം മതി. ജുഡീഷ്യറിയുടെ കാര്യം തങ്ങൾ നോക്കിക്കൊള്ളാം. ബോബി ചെമ്മണ്ണൂർ എന്ന് ജയിലിൽ നിന്ന് ഇറങ്ങിലും പ്രശ്‌നമില്ല. പക്ഷേ കോടതിയെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്ന് കോടതി പറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും ഒരു മാസത്തിനുള്ളിൽ വിചാരണ തുടങ്ങാനും ഉത്തരവിടും. അയാൾക്കു പിന്നെ തടവുകാർക്കൊപ്പം ഇഷ്ടംപോലെ സമയം ചെലവിടാമല്ലോ. കോടതിയോടു യുദ്ധപ്രഖ്യാപനം നടത്തുകയാണല്ലേ ? ഹൈക്കോടതിയോടാണ് കളിക്കുന്നത്. കോടതി പറഞ്ഞ. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം എന്താണു പറഞ്ഞതെന്ന് ബോബിയോട് ഫോണിൽ വിളിച്ചു ചോദിക്കാനും കോടതി നിർദേശിച്ചു, ഇതിനു ശേഷമാണ് മാപ്പപേക്ഷ കോടതി സ്വീകരിച്ചത്.
Discussion about this post