ജലത്താൽ സമ്പന്നമാണ് നമ്മുടെ ഭൂമിയെങ്കിലും ശുദ്ധജലം ഉറപ്പുവരുത്താൻ നാം ഒട്ടേറെ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതായിട്ടുണ്ട്. ശുദ്ധജലാശയങ്ങൾ,വെള്ളം ശുദ്ധീകരിക്കുന്ന യന്ത്രങ്ങൾ എന്നിവ അത്യാവശ്യമായ ഘടകങ്ങൾ തന്നെ. ഇന്ന് ഓഫീസുകളിലും വീടുകളിലും സാധാരണയായി കാണപ്പെടുന്ന ഒന്നാണ് വാട്ടർ പ്യൂരിഫയറുകൾ. പാചകത്തിനും കുടിക്കാനും എല്ലാം വാർട്ടർ പ്യൂരിഫയറിൽ നിന്നുള്ള ജലമാണ് ഉപയോഗിച്ചുവരുന്നത്. വിപണികളിൽ വ്യത്യസ്ത തരത്തിലുള്ള വാർട്ടർ പ്യൂരിഫയറുകളുണ്ട്. വിവിധ ജലശുദ്ധീകരണത്തിനായി ആർഒ വാട്ടർ പ്യൂരിഫയർ, യുവി വാട്ടർ പ്യൂരിഫയർ, യുഎഫ് വാട്ടർ പ്യൂരിഫയർ തുടങ്ങിയവ. ജലത്തിന്റെ സ്വഭാവത്തിന് അനുസരിച്ച് വാട്ടർ പ്യൂരിഫയർ തിരഞ്ഞെടുക്കാം.
ലോഹാംശങ്ങളും രാസവസ്തുക്കളും അടങ്ങിയ ഉപ്പുവെളളം ശുദ്ധീകരിക്കാൻ എറ്റവും അനുയോജ്യമായ വാട്ടർ പ്യൂരിഫയർ ആണ് റിവേഴ്സ് ഓസ്മോസിസ് വാട്ടർ പ്യൂരിഫയർ. ഉയർന്ന ടിഡിഎസ് നിലയുളള പ്രദേശങ്ങളിൽ ഈ വാട്ടർ പ്യൂരിഫയർ ഉത്തമമാണ്. ഫ്ളൂറൈഡ്, ആർസെനിക് ഘടകങ്ങളെ വെളളത്തിൽ നിന്ന് നീക്കം ചെയ്യാൻ സഹായിക്കുന്നു. ടാപ്പിലേയും ജലാശയങ്ങളിലേയുമൊക്കെ വെളളം ശുദ്ധീകരിക്കാൻ അൾട്രാവയലറ്റ് വാട്ടർ പ്യൂരിഫയർ നല്ലതാണ്. വെളളം ശുദ്ധീകരിക്കാൻ അൾട്രാവയലറ്റ് രശ്മികളാണ് ഉപയോഗിക്കുന്നത്. കാഠിന്യം കൂടിയ വെളളം ശുദ്ധീകരിക്കാനാവില്ല.
വെളളത്തിൽ അടങ്ങിയിരിക്കുന്ന വിവിധ ഘടകങ്ങളെ പ്രത്യേക ഫൈബർ പാളി ഉപയോഗിച്ച് വേർതിരിച്ചെടുക്കുന്നവയാണ് അൾട്രാ ഫിൽട്രേഷൻ വാട്ടർ പ്യൂരിഫയർ. ജലാശയങ്ങളിലെ വെളളം ശുദ്ധീകരിക്കാൻ ഉത്തമമാണ്. സുപ്പീരിയർ അൾട്രാ ഫിൽട്രേഷൻ ടെക്നോളജിയുളള ഗ്രാവിറ്റി ബേസ്ഡ് വാട്ടർ പ്യൂരിഫയറുകളും മികച്ചതാണ്. വാട്ടർ പ്യൂരിഫയറുകൾ വാങ്ങുമ്പോൾ സംഭരണശേഷിയും കണക്കിലെടുക്കാം. ഹാർഡ് വാട്ടർ, സോഫ്റ്റ് വാട്ടർ എന്നിങ്ങനെ വാട്ടർ സോഴ്സ് ടൈപ്പും ടിഡിഎസ് അളവനുസരിച്ചും വാട്ടർ പ്യൂരിഫയറുകൾ തിരഞ്ഞെടുക്കാം.
മറ്റൊരു കാര്യം വാട്ടർ പ്യൂരിഫയറുകൾ വാങ്ങി വെറുതെ സൂക്ഷിച്ചാൽ പോരാ. അത് കൃത്യമായ ഇടവേളകളിൽ നന്നായി വൃത്തിയാക്കണം. മികച്ച പ്രവർത്തനം ഉറപ്പാക്കാനും,ബാക്ടീരിയകളുടെയും മറ്റും വളർച്ച തടയുന്നതിനും ഇത് അനിവാര്യമാണ്. ഫിൽട്ടർ കാട്രിഡ്ജുകളിൽ അഴുക്കും മാലിന്യവും അടിഞ്ഞുകൂടും. അത് വൃത്തിയാക്കിയില്ലെങ്കിൽ വാട്ടർ പ്യൂരിഫയറിന്റെ പ്രവർത്തനത്തെ തന്നെയത് ബാധിക്കും. വൃത്തിയാക്കിയില്ലെങ്കിൽ രോഗാണുക്കളും മറ്റും പ്യൂരിഫയറിൽ വളരാൻ സാധ്യതയുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. അത് നമ്മുടെ വെള്ളത്തിന്റെ രുചിയെ തന്നെ ബാധിക്കുകയും ചെയ്യും.
മാസത്തിൽ ഒരിക്കലെങ്കിലും വാട്ടർ പ്യൂരിഫയർ വൃത്തിയാക്കണം. വാട്ടർ പ്യൂരിഫയറിന്റെ പുറംഭാഗം വീര്യം കുറഞ്ഞ ഡിറ്റർജന്റെും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കാം. ആദ്യം വാട്ടർ പ്യൂരിഫയറിലേക്കുള്ള ജലവിതരണം നിർത്തി വയ്ക്കണം. ഇലക്ട്രിക്കൽ ഔട്ട് ലെറ്റിൽ നിന്ന് വാട്ടർ പ്യൂരിഫയർ അൺപ്ലഗ് ചെയ്യുക. ശുദ്ധജലം ഉപയോഗിച്ച് നനച്ച മൃദുവായ തുണി കൊണ്ട് വാട്ടർ പ്യൂരിഫയറിന്റെ പുറംഭാഗം തുടയ്ക്കുക. അതിനു ശേഷം തുണിയിൽ നേരിയ അളവിൽ വീര്യം കുറഞ്ഞ ഡിറ്റർജന്റ് ആക്കിയതിനു ശേഷം പുറംഭാഗം തുടയ്ക്കുക. അതിനു ശേഷം ശുദ്ധജലം ഉപയോഗിച്ച് തുണി നന്നായി കഴുകിയതിനു ശേഷം പുറംഭാഗം ഒരിക്കൽ കൂടി തുടയ്ക്കുക. വൃത്തിയാക്കിയതിനു ശേഷം വാട്ടർ പ്യൂരിഫയർ ശുദ്ധമായ വെള്ളത്തിൽ കഴുകുക. അവശിഷ്ടങ്ങൾ, പൊടി, അഴുക്ക് എന്നിവ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ വാട്ടർ പ്യൂരിഫയറിന്റെ പുറംഭാഗം നന്നായി വൃത്തിയാക്കേണ്ടത് ആവശ്യമാണ്.
Discussion about this post