കണ്ണൂര്‍: വര്‍ഷങ്ങളായി സിപിഎമ്മിന്റെ ഉപരോധത്തിനും ഉപദ്രവത്തിനും ഇരയായി കൊണ്ടിരിക്കുന്ന കണ്ണൂരിലെ വനിതാ ഓട്ടോഡ്രൈവറായ ചിത്രലേഖയുടെ ഓട്ടോറിക്ഷ സിപിഎമ്മുകാര്‍ നശിപ്പിച്ചതായി പരാതി. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ചിത്രലേഖയുടെ ഓട്ടോറിക്ഷ നാലാംഗസംഘം അടിച്ചുതകര്‍ത്തത്. അഭിജിത്ത് എന്ന യുവാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പരാതി.
വീണ്ടും ശരിയാക്കാന്‍ പറ്റാത്ത വിധത്തില്‍ സംഘം ഓട്ടോ തകര്‍ത്തതായി ചിത്രലേഖ പറയുന്നു. പയ്യന്നൂരിലെ അമ്മൂമ്മയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം കേസിന്റെ ആവശ്യത്തിനായാണ് ചിത്രലേഖ എത്തിയത്. ശബദ്ം കേട്ട് പുറത്ത് നോക്കിയപ്പോള്‍ ഓട്ടോ ്ആക്രമിക്കുന്നത് കണ്ടുവെന്നും, തനിച്ചായതിനാല്‍ പുലര്‍ച്ചെ പുറത്തിറങ്ങിയില്ലെന്നും ചിത്രലേഖ പറഞ്ഞു.
പോലിസ് രാവിലെ വീട്ടിലെത്തിയിരുന്നുവെന്നും പരാതി ഉടന്‍ നല്‍കുമെന്നും ചിത്രലേഖ പറഞ്ഞു. ഏകദേശം 10 വര്‍ഷമായി സിപിഎം തന്നെ ഉപരോധിക്കുകയാണെന്ന ആരോപണവുമായി നേരത്തെ ചിത്രലേഖ രംഗത്തെത്തിയിരുന്നു.
ദലിത് വിഭാഗത്തില്‍പ്പെടുന്ന ചിത്രലേഖ ഓട്ടോറിക്ഷ ഓടിക്കുന്നതു സിപിഎമ്മിലെ ചിലര്‍ക്ക് ദഹിച്ചില്ലെന്നും, ഓട്ടോ ഓടിക്കുന്നത് തടയാന്‍ ശ്രമിച്ചുവെന്നും ചിത്രലേഖ പറയുന്നു. ചിത്രലേഖ ഉയര്‍ന്ന സമുദായത്തില്‍ പെടുന്ന യുവാവിനെ പ്രണയിച്ചു വിവാഹം ചെയ്തതോടെയാണ് സിപിഎമ്മിന്റെ ശത്രു ലിസ്റ്റിലായതെന്നാണ് ആക്ഷേപം 2014 ഏപ്രിലില്‍ കണ്ണൂര്‍ കലക്ടറേറ്റ് പടിക്കല്‍ ചിത്രലേഖ 122 ദിവസംനീണ്ട സമരം നടത്തിയിരുന്നു. സിപിഎം വേട്ടയാടലില്‍ നിന്ന് തന്നെ രക്ഷിക്കണമെന്നും, ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
മുഖ്യമന്ത്രി ഇടപെട്ട് ചിത്രലേഖയ്ക്ക് സംരക്ഷണം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അതൊന്നും ഫലപ്രദമല്ലെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്.
Discussion about this post