തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസില്‍ നിന്ന വീണ്ടും രാജി. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി വക്കന് മറ്റത്തിലാണ് രാജി വെച്ചത്. കേരളാ കോണ്‍ഗ്രസ് എം രാജ്യസഭാ എം.പിയായിരുന്നു. കൂടുതല്‍ പേര് രാജിയ്ക്കൊരുങ്ങുന്നതായാണ് സൂചന.
പാല, കാഞ്ഞിരപ്പള്ളി ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പേര് ഒപ്പം ചേരുമെന്ന് വിമതര്‍ അറിയിച്ചു. അതേ സമയം പാര്‍ട്ടിയുടെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ടിലെ ഒരു വിഭാഗവും വിമതര്‍ക്കൊപ്പം ചേരുമെന്നാണ റിപ്പോര്‍ട്ട്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മൈക്കിള്‍ ജെയിംസ് ഫ്രാന്‍സിസ് ജോര്‍ജ്ജിന് പിന്തുണ പ്രഖ്യാപിച്ചേയ്ക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സിസ് ജോര്‍ജ്ജ്, ആന്റണി ഡോ.കെ.സി ജോസഫ്, പി.സി ജോസഫ് എന്നിവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.
Discussion about this post