പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന നാലാം ടി20യിൽ ഇംഗ്ലണ്ടിനെതിരെ 15 റൺസിന്റെ ആവേശകരമായ വിജയം. ഹർഷിത് റാണയുടെയും രവി ബിഷ്ണോയിയുടെയും മൂന്ന് വിക്കറ്റ് പ്രകടനമാണ് ത്രസിപ്പിക്കുന്ന ജയം നേടാൻ ഇന്ത്യയെ സഹായിച്ചത് . ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ മെൻ ഇൻ ബ്ലൂ 3 – 1 ന് മുന്നിലെത്തി.
ഒന്നാം വിക്കറ്റില്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടോടെ മികച്ച തുടക്കം ലഭിച്ച ഇംഗ്ലണ്ടിനെ കൃത്യതയാര്‍ന്ന ബൗളിങ്ങിലൂടെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. 26 പന്തില്‍ 51 റണ്‍സെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയും ഹര്‍ഷിത് റാണയുമാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയുടെ നാട്ടെല്ലൊടിച്ചത്. പരിക്കേറ്റ ദുബെയുടെ കണ്‍കഷന്‍ സബ്ബായാണ് ഹര്‍ഷിത് റാണ കളത്തിലിറങ്ങിയത്. വരുണ്‍ ചക്രവര്‍ത്തി രണ്ടും അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി
Discussion about this post