കോഴിക്കോട്:പിണറായി വിജയനെതിരെ കെ.കെ. രമ മത്സരത്തിനൊരുങ്ങുന്നു.പിണറായി വിജയനുവേണ്ടി പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത് കണ്ണൂര്‍ ജില്ലയിലെ ധര്‍മടം മണ്ഡലമാണ്.ഇവിടെ മത്സരിക്കാന്‍ ആര്‍എംപി നേതൃത്വം ഒരുക്കം തുടങ്ങിയതായും സൂചനയുണ്ട്. പിണറായി വിജയനെതിരെ രമ മത്സരിക്കുകയാണെങ്കില്‍ യുഡിഫ് പ്രത്യേകം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും സാധ്യതയില്ല.
എന്നാല്‍ പിണറായി വിജയന് എവിടെ മത്സരിക്കുമെന്ന കാര്യം പാര്‍ട്ടി ഇതുവരെ ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.പിണറായിയുടെ മണ്ഡലം പ്രഖ്യാപിക്കുന്നതിനു പിന്നാലെ രമയുടെ സ്ഥാനാര്‍ഥിത്വം ആര്‍എംപി പ്രഖ്യാപിക്കുമെന്നാണ് വിവരം.
ഈ മാസം അവസാനം ചേരുന്ന ആര്‍എംപി സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും. പിണറായിക്കെതിരായ മല്‍സരത്തിനു രമ മാനസികമായി ഒരുങ്ങിയതായി ആര് എം പിയോടടുപ്പമുള്ള കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചന . മൊത്തം 20 മണ്ഡലങ്ങളിലാണ് ആര്‍എംപി മല്‍സരിക്കുക.
Discussion about this post