Sunday, October 26, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Culture Temple

ഉച്ചസമയത്ത് നിഴൽപോലും പതിയില്ല,നിഖൂഢതകൾ ഒളിപ്പിച്ച് മഹാത്ഭുതമായ ബൃഹദീശ്വര ക്ഷേത്രം

by Brave India Desk
Apr 7, 2025, 05:20 pm IST
in Temple, India, Culture
Share on FacebookTweetWhatsAppTelegram

ഭക്തിയുടെ ശക്തിയും നൈർമല്യവും വാസ്തുവിദ്യയുടെ അമ്പരപ്പും ഒരുപോലെ ഇഴചേർത്ത് അനേകം ക്ഷേത്രങ്ങളാണ് സംസ്‌കാരത്തിന്റെ ഈറ്റില്ലമായ ഭാരതത്തിൽ വിശ്വാസികൾക്ക് അനുഗ്രഹം ചൊരിഞ്ഞ് നിൽക്കുന്നത്. അതിലൊന്നാണ് തമിഴ്‌നാട്ടിലെ തഞ്ചാവീരിലെ ബൃഹദീശ്വര ക്ഷേത്രം.

തിരുവുടയാർ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നുമെല്ലാം വിശ്വാസികൾ വിളിക്കുന്ന ഈ ക്ഷേത്രം നൂറ്റാണ്ടുകൾക്ക് മുൻപ് അരുൾമൊഴി വർമൻ എന്ന രാജരാജചോഴനാണ് നിർമ്മിച്ചത്. കുഞ്ചരമല്ലൻ രാജരാജപെരുന്തച്ചൻ എന്ന ശില്പിയുടെ നേതൃത്വത്തിൽ എഡി. 985-ൽ തുടങ്ങിയ ക്ഷേത്ര നിർമ്മാണം 1013-ലാണ് പൂർത്തിക്കുവാൻ സാധിച്ചത്.1000 ആനകളെയും 5000 കുതിരകളെയും 1,30,000 പടയാളികളെയും 1.3 ലക്ഷം ടൺ കരിങ്കല്ലുകളും ഉപയോഗിച്ച് വർഷങ്ങൾക്കൊണ്ട് പൂർത്തിയാക്കിയ ക്ഷേത്രമാണ് ഇതെന്ന് ചരിത്രം പറയുന്നു ലോകത്തിനു മുന്നിൽ ചോളരടങ്ങുന്ന ദ്രാവിഡവംശക്കാരുടെ മുൻതലമുറ പടുത്തുയർത്തിയ മഹാവിസ്മയമാണ് ഈ ക്ഷേത്രമെന്ന് പറയാതെ വയ്യ.

Stories you may like

ശത്രുക്കളെ നിങ്ങൾ പേടിക്കണം….സുഖോയ് കൂടുതൽ കരുത്തുറ്റതാകുന്നു’ സൂപ്പർ സുഖോയ്’ പദ്ധതിയുമായി സർക്കാർ മുന്നോട്ട്

നോയ്ഡ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ഒക്ടോബർ 30 ന് ; പൂർണ്ണസജ്ജമെന്ന് യോഗി

ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളിൽ ഒന്നാണ് ബൃഹദീശ്വരക്ഷേത്രം. 66 മീറ്റർ അഥവാ 216 അടിയാണ് ക്ഷേത്രഗോപുരത്തിന്റെ ഉയരം വിമാനം എന്നാണ് ക്ഷേത്രഗോപുരത്തെ തമിഴിൽ പറയുന്നത്. ആറ് നിലകളിലായാണ് ഈ ഗോപുരം നിർമ്മിച്ചിട്ടുള്ളത്. എന്നാൽ ഉച്ചസമയത്ത് ഈ ക്ഷേത്രത്തിൻറെ നിഴൽ ഭൂമിയിൽ പതിക്കില്ല. വർഷത്തിൽ ഒരു സമയത്തും നട്ടുച്ചയ്ക്ക് നിഴൽ വീഴാത്ത വിധത്തിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നതത്രേ. 81.28 ടൺ ഭാരമുള്ള ക്ഷേത്രത്തിനു മുകളിലെ മകുടം ഇന്നും ക്ഷേത്ര സന്ദർശകർക്ക് മുന്നിൽ അത്ഭുതമായി നിലകൊള്ളുന്നു.

പൂർണ്ണമായും കരിങ്കല്ലിൽ തീർത്തതാണ് ഈ ക്ഷേത്രം. ആകാശത്തോട് ചേർന്നുയർന്നു നിൽക്കുന്ന ഗോപുരം മുതൽ ലളിതമെന്നു തോന്നിയേക്കാവുന്ന ഒരു ചെറിയ കൊത്തുപണി വരെ കരിങ്കല്ലിലാണ് ഇവിടെ പൂർത്തീകരിച്ചിരിക്കുന്നത്.ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. 13 അടി ഉയരമാണ് ഈ ശിവലിംഗത്തിനുള്ളത്. ശ്രീകോവിലിന്റെ രണ്ട് നിലകളുടെ ഉയരം ഈ പ്രതിഷ്ഠയ്ക്കുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഏകശിലാ ലിംഗ ശിൽപങ്ങളിൽ ഒന്നും കൂടിയാണിത്. കരുവാരൈ എന്നു വിളിക്കുന്ന ഗർഭഗൃഹത്തിലാണ് ഈ ശിവലിംഗ പ്രതിഷ്ഠയുള്ളത്. ഏറ്റവും ഉള്ളിലുള്ള ഈ അറയിൽ പുരോഹിതർക്ക് മാത്രമേ പ്രവേശനമുള്ളൂ.തഞ്ചാവൂർ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത ക്ഷേത്രത്തിനു പുറത്തുള്ള നന്ദി വിഗ്രഹങ്ങളാണ്. പെരുവടയാർ കോവിലിലെ ശ്രീ വിമാനത്തിന്റെ ഗോപുരത്തിന് സമീപം കൂറ്റൻ നന്ദി വിഗ്രഹം കാണാം. ഒറ്റക്കല്ലിൽ കൊത്തിയെടുത്തതാണ് ഈ ഭീമാകാരമായ നന്ദി പ്രതിമ. മുഖമണ്ഡപത്തിന് അഭിമുഖമായി നിൽക്കുന്ന നന്ദി (കാള)ക്ക് ഏകദേശം 25 ടൺ ഭാരമുണ്ട്. ഏകദേശം 2 മീറ്റർ ഉയരവും 6 മീറ്റർ നീളവും 2.5 മീറ്റർ വീതിയുമുള്ളതാണ്.ഏകശിലാരൂപത്തിലുള്ള ഏറ്റവും വലിയ നന്ദി കൂടിയാണിത്.

അഞ്ചുനിലകളുള്ള ആദ്യഗോപുരത്തിന് പേര് കേരളാന്തകൻ തിരുവയൽ എന്നാണ്. കേരളത്തിലെ രാജാവായിരുന്ന ഭാസ്‌കരരവിവർമനെ കീഴടക്കിയതിനെ തുടർന്ന് രാജരാജചോളന് കേരളാന്തകൻ എന്ന ബഹുമതി ലഭിച്ചിരുന്നു. ആ വിജയത്തിൻറെ ഓർമയ്ക്കായി ക്ഷേത്രനിർമാണം പൂർത്തിയായി എട്ടുവർഷത്തിനുശേഷം നിർമിച്ചതാണ് ഈ ഗോപുരം. മൂന്നുനിലകളുള്ള രണ്ടാമത്തെ ഗോപുരത്തിന് രാജരാജൻ തിരുവയിൽ എന്നാണ് പേര് നൽകിയിരുന്നത്.

ആദ്യഗോപുരം നിർമിക്കുന്നതിനു മുൻപ് ഇതിൻറെ പണി പൂർത്തിയാക്കിയിരുന്നു. ശിവ-പാർവതി പരിണയം, മാർക്കേണ്ഡയനെ കാലനിൽ നിന്ന് രക്ഷിക്കുന്ന ശിവൻ, മുരുകനും വള്ളിയും ഇങ്ങനെ പുരാണ കഥകളിൽനിന്നുള്ള രംഗങ്ങളാണ് കൂടുതലായി കൊത്തിവെച്ചിരിക്കുന്നത്. ഉൾഭാഗത്ത് ബോധിവൃക്ഷച്ചുവട്ടിലിരിക്കുന്ന ബുദ്ധൻറെയും യുദ്ധത്തിന് പുറപ്പെടുന്ന ഗണപതിയുടെയും രൂപങ്ങൾക്കൊപ്പം ശിവലിംഗം തലയിലേറ്റി നടക്കുന്ന രാജാക്കന്മാരുടെ ശിൽപങ്ങളും കാണാം..ക്ഷേത്രത്തിന്റെ സമുച്ചയത്തിൽ വിവിധ ഭാഗങ്ങളിലായുള്ള രഹസ്യ ഭൂഗർഭ പാതകളും അത്ഭുതമാണ്.ഈ രഹസ്യ തുരങ്കങ്ങൾ രാജരാജ ചോളന്റെ കൊട്ടാരം തുടങ്ങിയ സ്ഥലങ്ങളിലേക്കും സമീപത്തെ മറ്റ് ചരിത്ര സ്ഥലങ്ങളിലേക്കും നയിക്കുന്നു.ചോള രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലാണ് നിർമ്മാണ സമയത്ത് രഹസ്യപാതകൾ കൂടി ഉൾപ്പെടുത്തിയത്. രാജാക്കന്മാർ, രാജ്ഞികൾ, മുനിമാർ, സൈനികർ തുടങ്ങിയവരും ഈ നിഗൂഢമായ ഭൂഗർഭ പാതകൾ ഉപയോഗിച്ചിരുന്നു

ചോഴ, നായ്ക്കർ, മറാഠ രാജാക്കന്മാർക്ക് ചിത്രപണികളോടും കരിങ്കൽ കൊത്തുപണികളോടും ഉള്ള താല്പര്യവും കഴിവും ഈ ക്ഷേത്രത്തിൽ പ്രകടമാണ്. പ്രകാരമണ്ഡപത്തിൽ മാർക്കണ്ഡേയപുരാണം, തിരുവിളയാടൽ പുരാണം എന്നിവയുടെ കഥ പറയുന്ന ചുമർചിത്രങ്ങൾ കാണാം. ക്ഷേത്രമതിൽക്കെട്ടിൽ പോലും കൊത്തുപണികൾ കാണാം. നായ്ക്കന്മാരുടെ ജീവചരിതവും ഭരതനാട്യത്തിന്റെ 108 അഭിനയമുദ്രകളും ആലേഖനം ചെയ്തിട്ടുണ്ട്. അധികാരത്തിൽ ഉള്ളവർ ഈ ക്ഷേത്രത്തിൽ എത്തിയാൽ അധികാരം നഷ്ടപ്പെടുമെന്നു പറയപ്പെടുന്നു. ഇത് സംബന്ധിച്ചുള്ള ചില തെളിവുകളും നാട്ടുകാർ പറയുന്നു. കൂടാതെ പ്രണയിക്കുന്നവർ രണ്ടുപേരും അല്ലാതെ ഒരാൾ മാത്രം ഇവിടെ എത്തിയാൽ ആ പ്രണയം തകരുമെന്നും പറയപ്പെടുന്നു.

 

Tags: tanjavoor templeBrihadeeswaratemple
Share1TweetSendShare

Latest stories from this section

തമിഴ്‌നാട്, ആന്ധ്ര തീരങ്ങളിൽ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യത ; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

തമിഴ്‌നാട്, ആന്ധ്ര തീരങ്ങളിൽ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യത ; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

പാകിസ്താൻ ആണവായുധ നിയന്ത്രണം യുഎസിന് കൈമാറി:സിഐഎ മുൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

ബിൻലാദന് സ്ത്രീവേഷത്തിൽ രക്ഷപ്പെടേണ്ടി വന്നു,ആ ദ്വിഭാഷി അൽഖ്വയ്ദയുടെ ചാരനായിരുന്നു; ഗുരുതര വെളിപ്പെടുത്തൽ….

ഭീകരവാദത്തിനെതിരെ തീരുമാനമെടുക്കുന്നതിൽ യുഎൻ  പക്ഷപാതം കാണിക്കുന്നു;വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ഭീകരവാദത്തിനെതിരെ തീരുമാനമെടുക്കുന്നതിൽ യുഎൻ  പക്ഷപാതം കാണിക്കുന്നു;വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ഇങ്ങനെ പേടിക്കാതെടാ..ഭാരതത്തിന്റെ തൃശൂൽ കാണും മുൻപേ മുട്ടുവിറച്ച് പാകിസ്താൻ,വ്യോമ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി നോട്ടീസ്

ഇങ്ങനെ പേടിക്കാതെടാ..ഭാരതത്തിന്റെ തൃശൂൽ കാണും മുൻപേ മുട്ടുവിറച്ച് പാകിസ്താൻ,വ്യോമ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി നോട്ടീസ്

Discussion about this post

Latest News

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

ഇടിമിന്നലോട് കൂടിയ മഴ വരുന്നുണ്ട്. ശ്രദ്ധിക്കണം..: തീവ്രന്യൂനമർദ്ദം:6 ജില്ലകളിൽ യെല്ലോ അലർട്ട്

ചില സെലക്ടർമാർ ആ താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കാൻ ആഗ്രഹിച്ചു, എന്നാൽ അവന്മാർ നല്ല പണിയാണ് തിരിച്ചു കൊടുത്തത്: മുഹമ്മദ് കൈഫ്

ചില സെലക്ടർമാർ ആ താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കാൻ ആഗ്രഹിച്ചു, എന്നാൽ അവന്മാർ നല്ല പണിയാണ് തിരിച്ചു കൊടുത്തത്: മുഹമ്മദ് കൈഫ്

ക്യാംപിൽ താമസിക്കാൻ റേഷൻകാർഡ് വേണമെന്ന് നിർബന്ധം പിടിച്ചു,തിരികെ വീട്ടിലേക്ക്; തീരാനേവായി ബിജു

ക്യാംപിൽ താമസിക്കാൻ റേഷൻകാർഡ് വേണമെന്ന് നിർബന്ധം പിടിച്ചു,തിരികെ വീട്ടിലേക്ക്; തീരാനേവായി ബിജു

വീട് വൃത്തിയാക്കിയില്ല,ഭർത്താവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച് യുവതി; പിന്നാലെ അറസ്റ്റിൽ

വീട് വൃത്തിയാക്കിയില്ല,ഭർത്താവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച് യുവതി; പിന്നാലെ അറസ്റ്റിൽ

ആ താരങ്ങൾക്ക് രണ്ടാൾക്കും വയ്യായിരുന്നു, അതിൽ തന്നെ അവനെ സമ്മർദ്ദം തളർത്തുന്നു; മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ

ആ താരങ്ങൾക്ക് രണ്ടാൾക്കും വയ്യായിരുന്നു, അതിൽ തന്നെ അവനെ സമ്മർദ്ദം തളർത്തുന്നു; മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ടു,യുവതിയിൽ നിന്ന് 10 പവനും 6 ലക്ഷവും കൈക്കലാക്കി പലതവണ പീഡിപ്പിച്ചു മകനെ കൊല്ലുമെന്ന് ഭീഷണി:31കാരൻ അറസ്റ്റിൽ

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ടു,യുവതിയിൽ നിന്ന് 10 പവനും 6 ലക്ഷവും കൈക്കലാക്കി പലതവണ പീഡിപ്പിച്ചു മകനെ കൊല്ലുമെന്ന് ഭീഷണി:31കാരൻ അറസ്റ്റിൽ

മോശം പ്രകടനം നടത്തിയാൽ നീ ടീമിൽ നിന്ന് പുറത്താകും, ഇന്ത്യൻ താരത്തിന് അപായ സൂചന നൽകി ഗൗതം ഗംഭീർ

മോശം പ്രകടനം നടത്തിയാൽ നീ ടീമിൽ നിന്ന് പുറത്താകും, ഇന്ത്യൻ താരത്തിന് അപായ സൂചന നൽകി ഗൗതം ഗംഭീർ

ഖുലനാമയിൽ മഹറിനെ കുറിച്ച് പറഞ്ഞില്ലെങ്കിലും വിവാഹമോചനം നിലനിൽക്കും; നിർണായക ഉത്തരവുമായി ഹൈക്കോടതി

ഖുലനാമയിൽ മഹറിനെ കുറിച്ച് പറഞ്ഞില്ലെങ്കിലും വിവാഹമോചനം നിലനിൽക്കും; നിർണായക ഉത്തരവുമായി ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies