ചണ്ഡീഗഢ്: തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയതിന് യുവാവ് അറസ്റ്റിൽ. ഹരിയാണയിലെ പാനിപ്പത്തിലെ വ്യവസായശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലിചെയ്യുന്ന നൗമാൻ ഇലാഹി(24)യെയാണ് പാനിപ്പത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഉത്തർപ്രദേശിലെ കൈരാന സ്വദേശിയാണെന്നാണ് വിവരം. പ്രതിയുടെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
യുവാവിനെ ചോദ്യംചെയ്തതിൽ ഇയാൾക്ക് പാകിസ്താനിലെ ചിലരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. പല പ്രധാനപ്പെട്ടവിവരങ്ങളും പ്രതി ഇവർക്ക് കൈമാറിയിരുന്നതായും പോലീസ് സൂപ്രണ്ട് പറഞ്ഞു.
Leave a Comment