ന്യൂഡൽഹി : അവയവദാനം എന്ന മഹത്തായ ദാനത്തിന് കൈപിടിച്ചു കൂടെ നിന്ന് ഇന്ത്യൻ വ്യോമസേന. ബംഗളൂരുവിൽ മസ്തിഷ്കമരണം സംഭവിച്ച രോഗിയുടെ അവയവങ്ങൾ വിവിധ നഗരങ്ങളിലേക്ക് വ്യോമസേന വിമാനത്തിൽ എത്തിച്ചു. 5 മനുഷ്യർക്ക് ജീവിതം തിരികെ ലഭിക്കാൻ വ്യോമസേനയുടെ ഈ മഹത്തായ പ്രവൃത്തി കാരണമായി.
കമാൻഡ് ഹോസ്പിറ്റൽ എയർഫോഴ്‌സ് ബാംഗ്ലൂർ (CHAFB) വഴി ഡൽഹിയിൽ ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിലേക്ക് ആണ് അവയവങ്ങൾ എത്തിച്ചേർന്നത്. വെള്ളിയാഴ്ച മസ്തിഷ്ക മരണം സംഭവിച്ചതായി പ്രഖ്യാപിച്ച ദാതാവിന്റെ അവയവങ്ങളാണ് അഞ്ചു പേരെ ജീവിതത്തിലേക്ക് തിരികെ നടത്തിയത്.
ഒരു വൃക്കയും ഒരു കോർണിയയും ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് എത്തിച്ച് ആർമി ആശുപത്രിയിൽ (റിസർച്ച് & റഫറൽ) അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി നൽകി. ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രി, ഗ്ലെനീഗിൾസ് ബിജിഎസ് ആശുപത്രി എന്നിവിടങ്ങളിലായി വൃക്കകളും കോർണിയയും കരളും മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടന്നു. ഇതോടൊപ്പം തന്നെ ആദ്യത്തെ തൊലി മാറ്റി വയ്ക്കൽ ശസ്ത്രക്രിയയും നടത്തിയതായി കമാൻഡ് ഹോസ്പിറ്റൽ എയർഫോഴ്‌സ് ബാംഗ്ലൂർ വ്യക്തമാക്കി.
Discussion about this post