ഇസ്രായേൽ -ഇറാൻ യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്ന് ആക്രമണം നടത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ. ശക്തമായ തിരിച്ചടികളുണ്ടാകുമെന്ന്നാണ് മുന്നറിയിപ്പ് .
മിഡിൽ ഈസ്റ്റിലെ ഓരോ അമേരിക്കൻ പൗരനും സൈനിക ഉദ്യോഗസ്ഥരും ഇറാന്റെ പ്രതികാര ലക്ഷ്യത്തിലുൾപ്പെടുന്നതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ.
ഖത്തറിലെ അൽ ഉദൈദ് എയർ ബേസ്, ബഹ്‌റൈനിലെ യുഎസ് നാവിക സേന അഞ്ചാം കപ്പൽവ്യൂഹത്തിന്റെ താവളം, ഇറാഖിലെ അൽ അസദ് എയർ ബേസ്, ഹരീർ എയർ ബേസ്, ദക്ഷിണസിറിയയിലെ അൽ ടാൻഫ് ഗാരിസൺ സൈനിക താവളം, കുവൈത്തിലെ അലി അൽ-സാലെംഎയർ ബേസ്, യുഎഇയിലെ അൽ ധഫ്ര എയർ ബേസ് എന്നിവയുൾപ്പെടെ നിരവധി സൈനികതാവളങ്ങൾ അമേരിക്കയ്ക്ക് മിഡിൽ ഈസ്റ്റിലുണ്ട്. ഈ മേഖലയിലെ ഓരോ അമേരിക്കൻ പൗരനുംസൈനിക ഉദ്യോഗസ്ഥനും ഇറാന്റെ ലക്ഷ്യമാണെന്ന് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ അവതാരകൻപറഞ്ഞതായി ആണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
ഫോര്‍ഡൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളിലാണ് യു.എസ് ആക്രമണംനടത്തിയത്. ആണവകേന്ദ്രങ്ങളില്‍ ബോംബര്‍ വിമാനങ്ങള്‍ ബോംബിട്ടെന്നും എല്ലാ വിമാനങ്ങളുംഇറാന്റെ വ്യോമമേഖലയില്‍ നിന്ന് ആക്രമണം നടത്തി മടങ്ങിയെന്നും ട്രംപ് വ്യക്തമാക്കി.അമേരിക്കയ്ക്ക് അല്ലാതെ ലോകത്ത് ഒരു സൈന്യത്തിനും ഇത്തരത്തിലൊരു ദൗത്യംനടത്താനാകില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. ഇനി സമാധാനത്തിനുള്ള സമയമാണെന്ന് എടുത്ത്പറഞ്ഞാണ് ട്രംപ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള ബി–2 സ്റ്റെൽത്ത് ബോംബർവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ പസഫിക്സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണംനടത്തിയത്.
ഇസ്രയേലുമായുള്ള സംഘർഷത്തിൽ അമേരിക്കയുടെ ഇടപെടൽ എല്ലാവർക്കും വളരെഅപകടംപിടിച്ചതായിരിക്കുമെന്ന് ഇറാൻ തുടരെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേൽ-ഇറാൻസംഘർഷത്തിൽ ആദ്യം ദിവസം മുതൽ അമേരിക്ക പങ്കാളിയായിരുന്നുവെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചിരുന്നു.
Discussion about this post