ഹിന്ദുമതത്തെയും ശ്രീരാമനെയും അപമാനിച്ച് എസ്എഫ്‌ഐ. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ കെ.ടി.യു വിസി. ഡോ.സിസ തോമസ് പങ്കെടുത്ത പരിപാടിയിലാണ് സംഭവം. രാമായണകാലങ്ങൾ എന്ന പരിപാടിയിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു കെ.ടി.യു വിസി. വൈസ് ചാൻസലറുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംഘപരിവാർ മുന്നോട്ടു വെക്കുന്ന ഹിന്ദുത്വ അജണ്ടയാണ് പറഞ്ഞു വെക്കുന്നതെന്നായിരുന്നു എസ്എഫ്‌ഐയുടെ ആരോപണം.
രാമായണത്തിന്റെ പേരിൽ മലയാളസർവകലാശാലയിൽ ഒളിച്ചു കടത്തുന്ന ഹിന്ദുത്വ അജണ്ടകളെ പ്രതിരോധിച്ച് വേദിയിൽ എസ്.എഫ്.ഐ പ്രതിഷേധിക്കുന്നുവെന്ന വ്യാജേനയാണ് ഇടതുപക്ഷത്തിന്റെ വിദ്യാർത്ഥി സംഘടന ഹിന്ദുമതത്തെയും ശ്രീരാമനെയും അപമാനിച്ചത്. സനാതന ധർമ്മം=സംഘപരിവാർ,സനാതന ധർമ്മം തുലയട്ടെ,ഭാര്യയെ കാട്ടിൽ കളഞ്ഞ രാമനാണോ മര്യാദപുരുഷോത്തവൻ എന്നൊക്കെയാണ് എസ്എഫ്‌ഐ പ്രതിഷേധ പ്ലക്കാർഡുകളിൽ എഴുതിപിടിപ്പിച്ചത്.
Discussion about this post