ആലപ്പുഴ: ഇടത് മുന്നണി സീറ്റ് നല്‍കാതെ വഞ്ചിച്ചുവെന്ന ആരോപണമുയര്‍ത്തി ഗൗരിയമ്മയും, ജെഎസ്എസും എന്‍ഡിഎ സഖ്യത്തില്‍ ചേരാന്‍ ആലോചിക്കുന്നു. എന്‍ഡിഎയില്‍ ജെഎസ്എസ് അഗംമാകണമെന്ന നിര്‍ദ്ദേശം സ്വാഗതം ചെയ്യുന്നുവെന്ന് ഗൗരിയമ്മ ആലപ്പുഴയില്‍ പറഞ്ഞു. സിപിഎം ക്ഷണിച്ചു വരുത്തി അപമാനിച്ചുവെന്നും ഗൗരിയമ്മ പറഞ്ഞു. നേരത്തെ ജെഎസ്എസിന്റെ മുന്നണി പ്രവേശത്തെ ബിജെപിയും, ബിഡിജെഎസും സ്വാഗതം ചെയ്തിരുന്നു.
ഉറങ്ങിക്കിടന്നവനെ വിളിച്ചുവരുത്തി സീറ്റ് നല്‍കാതെ സിപിഎം വഞ്ചിച്ചു. ഇെതില് അമര്‍ഷവും പ്രതിഷേധവുമുണ്ട്. വഞ്ചന വലിയ പാര്‍ട്ടി ചെയ്താലും ചെറിയ പാര്‍ട്ടി ചെയ്താലും തെറ്റാണ്. ജെഎസ്എസ് ഇതുവരെ ആരെയും വഞ്ചിച്ചിട്ടില്ല.പാര്‍ട്ടി നിലപാട് വരുന്ന ഒന്‍പതിന് ചേരുന്ന സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു. ബിജെപിയുടെ ക്ഷണം സ്വാഗതം ചെയ്യുകയാണ്. ബിജെപിയേക്കാള്‍ വര്‍ഗീയതയുള്ള പാര്‍ട്ടികളുണ്ട്- എന്നിങ്ങനെയായിരുന്നു ഗൗരിയമ്മയുടെ വാക്കുകള്‍.
സ്ഥാനാര്ഥികളെനോക്കി വോട്ട് ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന സെന്റര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. സിപിഎം വഞ്ചിച്ചതോടെ ബിജെപിയുമായി പാര്‍ട്ടി അടുക്കുന്ന സൂചനയും ഇന്ന് ഗൗരിയമ്മയുടെ ചാത്തനാടുള്ള വസതിയില്‍ ചേര്‍ന്ന സംസ്ഥാന സെന്ററിലുണ്ടായി.
എന്‍ഡിഎയില്‍ ചേരാന്‍ തയ്യാറെങ്കില്‍ ജെഎസ്എസുമായി ലയിക്കാന്‍ തയ്യാറാണെന്ന് ജെഎസ്എസ് നേതാവ് രാജന് ബാബു ഗൗരിയമ്മയെ അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ നിലനില്‍പ്പിന് എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും രാജന് ബാബു് പറഞ്ഞിരുന്നു. ജെഎസ്എസിലെ പ്രബലമായ ഒരു വിഭാഗത്തിന് എന്‍ഡിഎയുമായി സഹകരിക്കുന്നതിന് എതിര്‍പ്പില്ല. എന്‍ഡിഎയ്ക്ക് ശക്തമായ സ്വാധീനമുള്ള അരൂര്‍ മണ്ഡലം ജെഎസ്എസിന് നല്‍കാമെന്ന വാഗ്ദാനമാണ് രാജന് ബാബു ഗൗരിയമ്മയ്ക്ക് മുന്നില്‍ വച്ചത്. ഗൗരിയമ്മ വരുന്നതില്‍ ബിഡിജെഎസിനും എതിര്‍പ്പില്ല
Discussion about this post