തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ്-മാണി വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 15 സീറ്റിലാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് മത്സരിക്കുന്നത്. പൂഞ്ഞാറില്‍ പുതുമുഖം ജോര്‍ജ് കുട്ടി അഗസ്തി ജനവിധി തേടും. തിരുവല്ലയില്‍ കഴിഞ്ഞ തവണ മത്സരിച്ച വിക്ടര്‍. ടി. തോമസിന് പകരം ജോസഫ്. എം. പുതുശേരിക്കാണ് ഇക്കുറി നറുക്കുവീണത്. ചങ്ങനാശേരിയില്‍ സി.എഫ്. തോമസ് മത്സരിക്കും.
കുട്ടനാട്-ജേക്കബ് എബ്രഹാം, ചങ്ങനാശേരി-സി.എഫ്.തോമസ്, ഏറ്റുമാനൂര്‍-തോമസ് ചാഴികാടന്, കടുത്തുരുത്തി-മോന്‍സ് ജോസഫ്, പാലാ-കെ.എം. മാണി, കാഞ്ഞിരപ്പള്ളി-എന്‍.ജയരാജ്, പൂഞ്ഞാര്‍-ജോര്‍ജ്കുട്ടി അഗസ്തി, തൊടുപുഴ-പി.ജെ. ജോസഫ്, ഇടുക്കി-റോഷി അഗസ്റ്റിന്, കോതമംഗലം-ടി.യു. കുരുവിള, ഇരിങ്ങാലക്കുട-തോമസ് ഉണ്ണിയാടന്, ആലത്തൂര്‍-കെ. കുശലകുമാര്‍, പേരാമ്പ്ര-മുഹമ്മദ് ഇഖ്ബാല്‍, തളിപ്പറമ്പ്-രാജേഷ് നമ്പ്യാര്‍ എന്നിങ്ങനെയാണ് കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥികള്‍.
Discussion about this post