Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അതൊന്നും അറിയാതെയാണ് മായയുടെ പ്രതികരണം,സമരത്തിന് പിന്നിൽ വിദേശ ഫണ്ടും രാജ്യവിരുദ്ധ ഗൂഢാലോചനയും’; മേജർ രവി

by Brave India Desk
Jul 23, 2026, 03:29 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹിയിൽ രാജ്യത്തിന്റെ ക്രമസമാധാനം തകർക്കാൻ ലക്ഷ്യമിട്ട് നീറ്റ് (NEET) പരീക്ഷയുടെ പേരിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വിദേശ ഫണ്ടിങും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള വൻ രാഷ്ട്രീയ ഗൂഢാലോചനയുമാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുൻ കരസേനാ ഉദ്യോഗസ്ഥനും സംവിധായകനുമായ മേജർ രവി. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെന്ന വ്യാജ ആഖ്യാനം മുൻനിർത്തി തെരുവിൽ അക്രമം അഴിച്ചുവിടുന്ന സമരത്തിൽ യഥാർത്ഥ വിദ്യാർഥികളേക്കാൾ കൂടുതൽ, ഭാരതത്തെ അസ്ഥിരപ്പെടുത്താൻ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എത്തിയ രാജ്യവിരുദ്ധ ശക്തികളാണ് അണിനിരന്നിരിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. സംഭവത്തെക്കുറിച്ച് കൃത്യമായ പഠനങ്ങൾ നടത്തിയും വസ്തുകൾ ശേഖരിച്ചുമാണ് താൻ ഈ നിഗമനത്തിലെത്തിയതെന്നും അല്ലാതെ വ്യാജപ്രചാരണങ്ങളിൽ വീണല്ല പ്രതികരിക്കുന്നതെന്നും മേജർ രവി വ്യക്തമാക്കി.

Stories you may like

കൊണാട്ട് പ്ലേസിലെ ഓഫീസുകളും കടകളും ഇന്ന് വൈകുന്നേരം 6.30 ന് മുമ്പ് അടയ്ക്കാൻ നിർദേശം ; നടപടി സിജെപി പ്രക്ഷോഭത്തിലെ സംഘർഷ സാധ്യത കണക്കിലെടുത്ത്

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

തുടക്കത്തിൽ വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തുന്ന അതിക്രമങ്ങളുടെ ചില ദൃശ്യങ്ങൾ കണ്ടപ്പോൾ തനിക്കും വിഷമം തോന്നിയെങ്കിലും, യാഥാർത്ഥ്യങ്ങൾ പഠിച്ചപ്പോഴാണ് ഈ സമരനാടകത്തിന്റെ ഭീകരമായ യഥാർത്ഥ വശം വ്യക്തമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജന്തർ മന്തർ പോലുള്ള നിശ്ചിത സ്ഥലങ്ങളിൽ സമാധാനപരമായി പ്രതിഷേധിക്കുന്നതിന് പകരം, രാജ്യത്തിന്റെ അതീവ സുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് മാർച്ച് നടത്തുകയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ അക്രമവും പെപ്പർ സ്പ്രേ പ്രയോഗവും നടത്തുകയുമാണ് ഇവർ ചെയ്തത്. രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ കാറ്റിൽപ്പറത്തി അക്രമം അഴിച്ചുവിടുമ്പോൾ സ്വാഭാവികമായും ക്രമസമാധാന പാലനത്തിനായി സർക്കാരിനും പോലീസിനും തിരിച്ചടിക്കേണ്ടി വരും. ഇതിനെ ‘പാവം കുട്ടികളെ തല്ലുന്നു’ എന്ന് ചിത്രീകരിച്ച് രാജ്യാന്തര തലത്തിൽ ഭാരതത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നത് വെറും കാപട്യമാണ്.

അതൊന്നും കൃത്യമായി അറിയാതെയാണ് നടി മായ ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്. രാജ്യത്തിനെതിരെ ഏതൊക്കെ ശക്തികൾ ചീത്തവിളിച്ചാലും ഭാരതത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും എതിരായി നടക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ താൻ വിട്ടുവീഴ്ചയില്ലാതെ സത്യങ്ങൾ തുറന്നുപറയുമെന്നും മേജർ രവി ആവർത്തിച്ചു.

Tags: major ravi
ShareTweetSendShare

Latest stories from this section

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

രാജ്യത്തെ യുവാക്കളുടെ ഭാവി ഏറ്റവും കൂടുതൽ തകർത്തത് മോദി ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

നിഹംഗ് സിഖുകാരും സിജെപി പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ; ജന്തർ മന്തറിൽ വീണ്ടും സംഘർഷം

നിഹംഗ് സിഖുകാരും സിജെപി പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ; ജന്തർ മന്തറിൽ വീണ്ടും സംഘർഷം

‘കാപട്യവും രാഷ്ട്രീയ അജണ്ടയും’; കോൺഗ്രസിന്റെ പ്രതിഷേധത്തിൽ കടുത്ത അമർഷം തുറന്നടിച്ച് സോനം വാങ്ചുക്കിന്റെ ഭാര്യ!

‘കാപട്യവും രാഷ്ട്രീയ അജണ്ടയും’; കോൺഗ്രസിന്റെ പ്രതിഷേധത്തിൽ കടുത്ത അമർഷം തുറന്നടിച്ച് സോനം വാങ്ചുക്കിന്റെ ഭാര്യ!

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

Latest News

കൊണാട്ട് പ്ലേസിലെ ഓഫീസുകളും കടകളും ഇന്ന് വൈകുന്നേരം 6.30 ന് മുമ്പ് അടയ്ക്കാൻ നിർദേശം ; നടപടി സിജെപി പ്രക്ഷോഭത്തിലെ സംഘർഷ സാധ്യത കണക്കിലെടുത്ത്

കൊണാട്ട് പ്ലേസിലെ ഓഫീസുകളും കടകളും ഇന്ന് വൈകുന്നേരം 6.30 ന് മുമ്പ് അടയ്ക്കാൻ നിർദേശം ; നടപടി സിജെപി പ്രക്ഷോഭത്തിലെ സംഘർഷ സാധ്യത കണക്കിലെടുത്ത്

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

രാജ്യത്തെ യുവാക്കളുടെ ഭാവി ഏറ്റവും കൂടുതൽ തകർത്തത് മോദി ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

കേരള സ്റ്റോറി നല്ല സിനിമ; കേരളത്തിൽ നടന്ന സംഭവങ്ങളാണ് സിനിമയിലുള്ളത്; സംവിധായകനും രചയിതാവിനും അഭിനന്ദനങ്ങൾ: പ്രതികരണവുമായി മേജർ രവി

അതൊന്നും അറിയാതെയാണ് മായയുടെ പ്രതികരണം,സമരത്തിന് പിന്നിൽ വിദേശ ഫണ്ടും രാജ്യവിരുദ്ധ ഗൂഢാലോചനയും’; മേജർ രവി

നിഹംഗ് സിഖുകാരും സിജെപി പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ; ജന്തർ മന്തറിൽ വീണ്ടും സംഘർഷം

നിഹംഗ് സിഖുകാരും സിജെപി പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ; ജന്തർ മന്തറിൽ വീണ്ടും സംഘർഷം

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്: ഇരുപതിലേറെ ഇരകൾ; മുഖ്യപ്രതി എബേൽ അഗസ്റ്റിനെതിരെ കൂടുതൽ കേസുകൾക്ക് ഒരുങ്ങി പോലീസ്!

‘കാപട്യവും രാഷ്ട്രീയ അജണ്ടയും’; കോൺഗ്രസിന്റെ പ്രതിഷേധത്തിൽ കടുത്ത അമർഷം തുറന്നടിച്ച് സോനം വാങ്ചുക്കിന്റെ ഭാര്യ!

‘കാപട്യവും രാഷ്ട്രീയ അജണ്ടയും’; കോൺഗ്രസിന്റെ പ്രതിഷേധത്തിൽ കടുത്ത അമർഷം തുറന്നടിച്ച് സോനം വാങ്ചുക്കിന്റെ ഭാര്യ!

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies