Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

നിശ്ശബ്ദനായ കൊലയാളി ; 80 ലക്ഷത്തോളം ഇന്ത്യക്കാർ ഈ ഗുരുതര ഹൃദ്രോഗ ഭീഷണിയിൽ

by Brave India Desk
Jul 28, 2026, 06:00 am IST
in News
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയിൽ ഏകദേശം 80 ലക്ഷത്തോളം  ആളുകൾ തങ്ങളറിയാതെ തന്നെ ‘എട്രിയൽ ഫിബ്രിലേഷൻ’ (Atrial Fibrillation – AF) എന്ന ഗുരുതര ഹൃദ്രോഗാവസ്ഥയോടെ ജീവിക്കുന്നുണ്ടാകാമെന്ന് ആഗോള പഠനങ്ങൾ വ്യക്തമാക്കുന്നു. സ്ട്രോക്ക് (പക്ഷാഘാതം) പോലുള്ള അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നതുവരെ പലപ്പോഴും ഈ രോഗാവസ്ഥ തിരിച്ചറിയപ്പെടാതെ പോകുന്നു എന്നതാണ് ഇതിന്റെ പ്രധാന അപകടസാധ്യത.

എന്താണ് എട്രിയൽ ഫിബ്രിലേഷൻ?
ഡ്യൂക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസറും പ്രമുഖ കാർഡിയോളജിസ്റ്റുമായ ഡോ. ക്രിസ്റ്റഫർ ഗ്രാഞ്ചർ വ്യക്തമാക്കുന്നതനുസരിച്ച്, ഹൃദയത്തിന്റെ മുകളിലെ അറകളായ ‘എട്രിയ’കളിൽ ഉണ്ടാകുന്ന അസാധാരണമായ വൈദ്യുത തരംഗങ്ങളാണ്  ഈ അവസ്ഥയ്ക്ക് കാരണം.

Stories you may like

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

സാധാരണ ഗതിയിൽ ക്രമമായി മിടിക്കേണ്ട ഹൃദയ അറകൾ, ഈ അസാധാരണ വൈദ്യുത തരംഗങ്ങൾ കാരണം ക്രമരഹിതമായും അതിവേഗത്തിലും ചലിക്കാൻ തുടങ്ങുന്നു. പ്രായമായവരിലും, അമിതവണ്ണം, പ്രമേഹം, അനിയന്ത്രിതമായ രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുള്ളവരിലും ഈ അവസ്ഥ വരാനുള്ള സാധ്യത കൂടുതലാണ്.

പ്രധാന ലക്ഷണങ്ങൾ
പലപ്പോഴും യാതൊരുവിധ ബാഹ്യ ലക്ഷണങ്ങളുമില്ലാതെയാണ് എട്രിയൽ ഫിബ്രിലേഷൻ ശരീരത്തിൽ വികസിക്കുന്നത് . എന്നിരുന്നാലും ചിലരിൽ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടേക്കാം:

നെഞ്ചിടിപ്പ്: പെട്ടെന്ന് ഹൃദയമിടിപ്പ് വേഗത്തിലാകുകയോ താളം തെറ്റുകയോ ചെയ്യുന്നത് അനുഭവപ്പെടുക.
ശ്വാസതടസ്സം: നിസ്സാര കാര്യങ്ങൾ ചെയ്യുമ്പോൾ പോലും പെട്ടെന്ന് ശ്വാസം മുട്ടുക.
കഠിനമായ ക്ഷീണം: കാര്യമായി പണിപ്പെടാതെ തന്നെ ശരീരം തളരുക.
ക്രമരഹിതമായ പൾസ് നിരക്ക്: പൾസ് പരിശോധിക്കുമ്പോൾ താളപ്പിഴകൾ തോന്നുക.
ശ്രദ്ധിക്കുക: വിശ്രമവേളകളിൽ പോലും ഉയർന്ന ഹൃദയമിടിപ്പ് തുടർച്ചയായി അനുഭവപ്പെടുകയാണെങ്കിൽ അവഗണിക്കരുത്. നിലവിൽ ഇ.സി.ജി  സവിശേഷതയുള്ള സ്മാർട്ട് വാച്ചുകൾ വഴി ഹൃദയമിടിപ്പിലെ ക്രമക്കേടുകൾ മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കാറുണ്ട്.
എന്തുകൊണ്ട് എട്രിയൽ ഫിബ്രിലേഷൻ അപകടകാരിയാകുന്നു?
ഹൃദയത്തിന്റെ മുകളിലെ അറകൾ ശരിയായി രക്തം പമ്പ് ചെയ്യാതിരിക്കുമ്പോൾ, അവിടെ രക്തം കട്ടപിടിക്കാനുള്ള  സാധ്യത വളരെ കൂടുതലാണ്. ഈ രക്തക്കട്ടകൾ രക്തധമനികളിലൂടെ തലച്ചോറിലെത്തി ചേരുമ്പോൾ രക്തയോട്ടം തടസ്സപ്പെടുകയും ‘ഇസ്കീമിക് സ്ട്രോക്ക്’ ഉണ്ടാകുകയും ചെയ്യുന്നു.

എട്രിയൽ ഫിബ്രിലേഷൻ ഉള്ളവർക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത സാധാരണക്കാരെ അപേക്ഷിച്ച് 5 മടങ്ങ് കൂടുതലാണ്.
ലോകമെമ്പാടും ഉണ്ടാകുന്ന അഞ്ചിൽ ഒന്ന് സ്ട്രോക്കിനും കാരണം എട്രിയൽ ഫിബ്രിലേഷനാണ്. ഇത്തരം സ്ട്രോക്കുകൾ രോഗിക്ക് ശാശ്വതമായ വൈകല്യങ്ങളോ അതിതീവ്രമായ ആഘാതമോ സൃഷ്ടിക്കാറുണ്ട്.ഹൃദയത്തിന്റെ പമ്പിംഗ് ശേഷി കുറയുന്നത് ശ്വാസകോശത്തിൽ വെള്ളം കെട്ടിക്കിടക്കാനും ഹൃദയസ്തംഭനത്തിലേക്ക് നയിക്കാനും കാരണമാകുന്നു.

ചികിത്സയും പ്രതിരോധവും
എട്രിയൽ ഫിബ്രിലേഷൻ മൂലമുണ്ടാകുന്ന സ്ട്രോക്കുകളെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന വഴി കൃത്യസമയത്തുള്ള ‘ആന്റി കൊയാഗുലന്റ്’ ചികിത്സയാണ്.

ആന്റി കൊയാഗുലന്റ് മരുന്നുകൾ: കൃത്യമായ രക്തം നേർപ്പിക്കുന്ന മരുന്നുകൾ കഴിക്കുന്നതിലൂടെ സ്ട്രോക്ക് സാധ്യത 70 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കുമെന്ന് ഡോ. ഗ്രാഞ്ചർ ചൂണ്ടിക്കാണിക്കുന്നു.
കാത്തറ്റർ അബ്ലേഷൻ: ഹൃദയത്തിലെ അസാധാരണ വൈദ്യുത സിഗ്നലുകളെ തടഞ്ഞ് സ്വാഭാവിക താളം വീണ്ടെടുക്കാൻ സഹായിക്കുന്ന ഒരു ചെറിയ ശസ്ത്രക്രിയ/ചികിത്സാ രീതിയാണിത്.

രോഗസാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രായവും പാരമ്പര്യ ഘടകങ്ങളും രോഗസാധ്യത വർദ്ധിപ്പിക്കുമെങ്കിലും, ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഇത് ഒരു പരിധി വരെ പ്രതിരോധിക്കാം:

രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ കൃത്യമായ അളവിൽ നിലനിർത്തുക. ശരീരഭാരം നിയന്ത്രിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്യുക. പുകവലി പൂർണ്ണമായും ഉപേക്ഷിക്കുക, മദ്യപാനം നിയന്ത്രിക്കുക. ഉറക്കമില്ലായ്മയോ ‘സ്ലീപ് അപ്നിയ’ പോലെയുള്ള പ്രശ്നങ്ങളോ ഉണ്ടെങ്കിൽ വിദഗ്ധ ചികിത്സ തേടുക.
(അതേസമയം, മിതമായ അളവിൽ ചായയോ കാപ്പിയോ കുടിക്കുന്നത് എട്രിയൽ ഫിബ്രിലേഷൻ സാധ്യത കൂട്ടുന്നില്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു).

കൃത്യസമയത്തുള്ള പരിശോധനകളിലൂടെ രോഗം നേരത്തെ കണ്ടെത്തുന്നത്, ഭാവിയിലുണ്ടാകാവുന്ന വലിയ ആരോഗ്യപ്രശ്നങ്ങളിൽ നിന്നും സാമ്പത്തിക ബാധ്യതകളിൽ നിന്നും രോഗികളെ സംരക്ഷിക്കാൻ സഹായിക്കും.

Tags: HeartHealthAtrialFibrillationAFibStrokeAwarenessCardiologyHeartDiseaseHeartRhythmCardiacCare
Share
Tweet
Send
Share

Latest stories from this section

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

പഞ്ചാബിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ 2029നുള്ളിൽ സംസ്ഥാനത്തെ പൂർണ്ണമായും ലഹരിമുക്തമാക്കും : പ്രഖ്യാപനവുമായി അമിത് ഷാ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ബിഎസ്എഫ് സൈനികർക്ക് നൽകിയത് പഴയ, വൃത്തിയില്ലാത്ത ട്രെയിൻ ; നാല് റെയിൽവേ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് അശ്വിനി വൈഷ്ണവ്

കർഷകർക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ ; ഗോതമ്പ് ഉൾപ്പെടെയുള്ള റാബി വിളകളുടെ എംഎസ്പി വർദ്ധിപ്പിച്ചു 

Latest News

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

പഞ്ചാബിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ 2029നുള്ളിൽ സംസ്ഥാനത്തെ പൂർണ്ണമായും ലഹരിമുക്തമാക്കും : പ്രഖ്യാപനവുമായി അമിത് ഷാ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ബിഎസ്എഫ് സൈനികർക്ക് നൽകിയത് പഴയ, വൃത്തിയില്ലാത്ത ട്രെയിൻ ; നാല് റെയിൽവേ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് അശ്വിനി വൈഷ്ണവ്

കർഷകർക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ ; ഗോതമ്പ് ഉൾപ്പെടെയുള്ള റാബി വിളകളുടെ എംഎസ്പി വർദ്ധിപ്പിച്ചു 

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies