Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഡി.ആർ.ഡി.ഒയിലെ ഡേറ്റ ചോർച്ച ; ഏഷ്യാനെറ്റ് അടക്കമുള്ള മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വ്യാജം ; ഹാക്കർമാരുടെ കുതന്ത്രം പുറത്ത്

by Brave India Desk
Jul 29, 2026, 12:04 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭാരതത്തിന്റെ പ്രതിരോധ നട്ടെല്ലായ ഡിആർഡിഒയ്ക്കെതിരെ (DRDO) രാജ്യവിരുദ്ധ ശക്തികളും ഒരുവിഭാഗം മാധ്യമങ്ങളും ചേർന്ന് അഴിച്ചുവിട്ട വ്യാജ സൈബർ ആക്രമണ പ്രചാരണങ്ങളുടെ മുനയൊടിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. രാജ്യത്തിന്റെ സൈനിക സാങ്കേതികവിദ്യ ചോർന്നുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തീർത്തും അടിസ്ഥാനരഹിതവും സങ്കുചിത താല്പര്യങ്ങളോടെ ചമച്ചതുമാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ഔദ്യോഗികമായി വ്യക്തമാക്കി.
പ്രതിരോധ ഗവേഷണ വികസന സംഘടനയ്ക്ക് (DRDO) നേരെ വൻ സൈബർ ആക്രമണം നടന്നുവെന്നും അതീവ രഹസ്യ സ്വഭാവമുള്ള ഡാറ്റ ചോർന്നുവെന്നുമുള്ള റിപ്പോർട്ടുകൾ പൂർണ്ണമായും തള്ളിയിരിക്കുകയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം. പുറത്തുവരുന്ന വാർത്തകൾ തെറ്റായതും യാതൊരു സ്ഥിരീകരണവുമില്ലാത്തതുമാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഉന്നത ഏജൻസികൾ സമഗ്രമായ അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ഡിആർഡിഒ ശൃംഖലകളിൽ യാതൊരുവിധത്തിലുള്ള സൈബർ ആക്രമണമോ, അനുമതിയില്ലാത്ത കടന്നുകയറ്റമോ, ഡാറ്റ ചോർച്ചയോ നടന്നിട്ടില്ലെന്ന് മന്ത്രാലയം ഉറപ്പിച്ചുപറയുന്നു.

Stories you may like

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ചോർന്നതായി അവകാശപ്പെടുന്ന  ഡാറ്റ യാതൊരുവിധ രഹസ്യസ്വഭാവവുമില്ലാത്ത പൊതുവിവരങ്ങൾ (Unclassified Data) മാത്രമാണ്. തന്ത്രപ്രധാനമെന്ന് വ്യാജമായി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്ന വിവരങ്ങൾ 2020-2022 കാലഘട്ടത്തിൽ നടന്ന പഴയൊരു സംഭവത്തിൽ നിന്നുള്ളതാണെന്നും വ്യക്തമായിട്ടുണ്ട്. തങ്ങൾ കൈവശപ്പെടുത്തിയ രേഖകൾ പുതിയതാണെന്നും അതീവ രഹസ്യമാണെന്നും വരുത്തിത്തീർക്കാൻ ഹാക്കർമാർ (Threat Actors) കൃത്രിമമായി തെളിവുകൾ ഉണ്ടാക്കുകയായിരുന്നു. ചോർച്ചയിലുണ്ടെന്ന് പറയുന്ന രേഖകളെല്ലാം തന്നെ അപ്‌ഡേറ്റ് ചെയ്യപ്പെടുകയും പലതവണ തിരുത്തലുകൾക്ക് വിധേയമാവുകയും ചെയ്ത പഴയ ഡാറ്റയാണെന്നും, നിലവിലെ പ്രവർത്തനങ്ങളുമായി അവയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സൈനിക ആവശ്യങ്ങൾക്ക് നിലവിൽ യാതൊരു ഉപയോഗവുമില്ലാത്ത, പലതവണ പുതുക്കപ്പെട്ട പഴയ വിവരങ്ങളിൽ കൃത്രിമം കാട്ടി പുതിയതാണെന്ന് വരുത്തിത്തീർക്കാനാണ് ഭാരതവിരുദ്ധ ശക്തികൾ ശ്രമിച്ചത്. സാമ്പത്തിക ലാഭം കൊയ്യാനും വ്യാജ ഭീതി പടർത്താനും വേണ്ടി ചമച്ച ഈ വ്യാജ രേഖകൾ വിൽക്കാൻ ശ്രമിച്ച ഹാക്കർമാർ ഒരേ ഡാറ്റ തന്നെയാണ് പല പേരിൽ പ്രചരിപ്പിച്ചതെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി. ഭാരതത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ അത്യന്തം സുരക്ഷിതവും ഏത് തരം ആധുനിക ഭീഷണികളെയും നേരിടാൻ പൂർണ്ണ സജ്ജവുമാണെന്ന് വ്യക്തമാക്കിയ കേന്ദ്രം, മാധ്യമങ്ങൾ ഇല്ലാത്ത സത്യാവസ്ഥ പ്രചരിപ്പിച്ച് ശത്രുക്കളുടെ കെണിയിൽ വീഴരുതെന്നും കർശന മുന്നറിയിപ്പ് നൽകി.

Tags: DRDO
Share
Tweet
Send
Share

Latest stories from this section

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

Latest News

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies