2025 മേയിൽ ഇന്ത്യ നടത്തിയ അതിനിർണ്ണായകമായ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിയിലൂടെ പാകിസ്താന്റെ ആണവ ഭീഷണി തന്ത്രങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടതായി അമേരിക്കൻ ഗവേഷണ സ്ഥാപനം [Bulletin of the Atomic Scientists] തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദക്ഷിണ കാശ്മീരിലെ പഹൽഗാമിൽ പാക് പിന്തുണയോടെ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചതും പാകിസ്താനിലെയും പാക് അധീന കാശ്മീരിലെയും 9 പ്രമുഖ ഭീകര കേന്ദ്രങ്ങളും 11 വ്യോമസേനാ താവളങ്ങളും തകർത്തതും. ഇന്ത്യൻ ആക്രമണം തടയാനോ തിരിച്ചടിക്കാൻ സാഹചര്യം ഒരുക്കാനോ ആണവായുധങ്ങൾ കൊണ്ട് സാധിച്ചില്ലെന്ന തിരിച്ചറിവിലാണ് പാകിസ്താൻ ഇപ്പോൾ പരമ്പരാഗത സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിലേക്ക് ശ്രദ്ധ തിരിക്കുന്നത്.
പാകിസ്താൻ ഉയർത്തിക്കാട്ടിയിരുന്ന ‘ഫുൾ സ്‌പെക്ട്രം ഡിറ്ററൻസ്’ എന്ന വാദം വെറും വ്യാജമാണെന്ന് ഈ സൈനിക ഏറ്റുമുട്ടലോടെ തെളിഞ്ഞതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ പാകിസ്താന്റെ അതിർത്തിക്കുള്ളിലേക്ക് കയറി ആക്രമണം നടത്തിയിട്ടും ആണവ ഭീഷണി ഇന്ത്യയെ പ്രതിരോധിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടു. സാധാരണ മിസൈലുകൾ അയച്ചാൽ പോലും അത് ആണവാക്രമണമായി ഇന്ത്യ തെറ്റിദ്ധരിക്കുമോ എന്ന ഭയം കാരണം പാകിസ്താന് ശക്തമായ തിരിച്ചടി നൽകാൻ കഴിഞ്ഞില്ല. സൈനിക തലത്തിൽ നേരിട്ട ഈ വലിയ പരാജയം മറച്ചുവെക്കാനും സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാനുമായി പാക് സൈന്യം ഭരണകൂടത്തിലൂടെ പുതിയ ‘ആർമി റോക്കറ്റ് ഫോഴ്‌സ് കമാൻഡ്’ രൂപീകരിക്കുകയും പരമ്പരാഗത ആയുധ ശേഖരം വർദ്ധിപ്പിക്കുകയും ചെയ്യുകയാണെന്ന്
2026 മേയിൽ തങ്ങളുടെ ആണവ പരീക്ഷണ വാർഷികമായ ‘യൗം-ഇ-തക്ബീർ’ ഗൗനിക്കാതിരുന്ന പാക് ഭരണകൂടം മേയ് യുദ്ധത്തിന്റെ വാർഷികമായ ‘മാർക്ക-ഇ-ഹഖ്’ വൻതോതിൽ പ്രചരിപ്പിച്ചതും ഈ തന്ത്രപരമായ മാറ്റത്തിന്റെ തെളിവാണ്. പാകിസ്താനിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ മുസ്ലിം ലീഗ് പോലും ഇത്തവണ ആണവ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കാൻ തയ്യാറായില്ല. ആണവായുധങ്ങൾ ഒരു രാജ്യത്തിന്റെ എല്ലാ സുരക്ഷാ പ്രശ്നങ്ങൾക്കുമുള്ള ശാശ്വത പരിഹാരമല്ലെന്ന മുന്നറിയിപ്പാണ് പാകിസ്താന്റെ ഈ കയ്പേറിയ അനുഭവം ലോകരാജ്യങ്ങൾക്ക് നൽകുന്നതെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.








