Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ചിരിയും കരച്ചിലും ചിലങ്കയൊച്ചയും; ബാധയിറങ്ങിയെന്ന് അഭ്യൂഹം; കൂട്ടത്തോടെ ഹോസ്റ്റൽ വിട്ട് വിദ്യാർത്ഥികൾ; മഹാരാഷ്ട്രയിലെ ആശ്രമ സ്കൂളിൽ വൻ പരിഭ്രാന്തി

by Brave India Desk
Aug 17, 2026, 10:14 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലുള്ള സർക്കാർ ആദിവാസി റസിഡൻഷ്യൽ സ്കൂളിൽ ചില പെൺകുട്ടികൾക്ക് പ്രേതബാധയേറ്റെന്ന അഭ്യൂഹത്തെ തുടർന്ന് അറുനൂറോളം വിദ്യാർത്ഥികൾ ഹോസ്റ്റൽ ഉപേക്ഷിച്ച് കൂട്ടത്തോടെ വീടുകളിലേക്ക് മടങ്ങിയത് അധികൃതരെ വലിയ പ്രതിസന്ധിയിലാക്കി. മുംബൈയിൽ നിന്ന് 700 കിലോമീറ്ററിലധികം അകലെയുള്ള മെൽഘട്ട് മേഖലയിലെ ദോമ ഗ്രാമത്തിൽ ട്രൈബൽ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ആശ്രമ സ്കൂളിലാണ് ഈ സംഭവം അരങ്ങേറിയത്.

ജൂലൈ 22-ന് ഏതാനും പെൺകുട്ടികൾ അനിയന്ത്രിതമായി ചിരിക്കുകയും പെട്ടെന്ന് കരയുകയും വിചിത്രമായി പെരുമാറുകയും ചെയ്തതോടെയാണ് ഭീതിയുടെ തുടക്കം. രാത്രികാലങ്ങളിൽ ചില പെൺകുട്ടികൾ ചിലങ്കയുടെ ശബ്ദം കേട്ടതായി പറഞ്ഞതോടെ സ്കൂളിൽ പ്രേതബാധയുണ്ടെന്ന അഭ്യൂഹം കാട്ടുതീ പോലെ പടരുകയായിരുന്നു. സംഭവത്തെ തുടർന്ന് ആരോഗ്യ വിദഗ്ദ്ധരുടെ പ്രത്യേക സംഘം സ്കൂളിലെത്തി പരിശോധന നടത്തിയെന്നും ഇതിൽ അമാനുഷികമായി യാതൊന്നുമില്ലെന്നും ട്രൈബൽ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കടുത്ത മാനസിക സമ്മർദ്ദം മൂലം കൂട്ടമായുണ്ടാകുന്ന ഹിസ്റ്റീരിയ പോലുള്ള മാനസികാവസ്ഥയാണ് ഇതെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിച്ചതായി റിപ്പോർട്ടുകൾ വരുന്നു.

Stories you may like

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

പിന്നീട് ഗ്രാമത്തിലെ ചില സ്ത്രീകൾക്കും സമാനമായ മാനസിക ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ അന്ധവിശ്വാസപരമായ കഥകൾ കൂടുതൽ ശക്തിപ്പെടുകയായിരുന്നു. സ്കൂൾ പരിസരത്ത് മുമ്പ് നിന്നിരുന്നതും ആത്മാക്കൾ വസിച്ചിരുന്നതുമായ മഹുവ മരം സ്കൂൾ അധികൃതർ മുറിച്ചുമാറ്റിയതാണ് ആത്മാക്കളുടെ കോപത്തിന് കാരണമായതെന്നാണ് ഒരു വിഭാഗം വിദ്യാർത്ഥികളും നാട്ടുകാരും വിശ്വസിക്കുന്നത്. സ്കൂളിലെ ഡ്രെയിനേജ് ചാനൽ പിന്നിലെ പ്രതിഷ്ഠയുടെ ക്ഷേത്രത്തെ ബാധിച്ചുവെന്നും, സമീപത്തെ പാടത്ത് മരിച്ച ആദിവാസി യുവാവിന്റെ ആത്മാവാണ് പ്രേതമായി മാറിയതെന്നുമുള്ള മറ്റ് ചില അന്ധവിശ്വാസപരമായ കഥകളും പ്രചരിച്ചിരുന്നു. കടുത്ത ഭയവും അന്ധവിശ്വാസവും മാനസിക സമ്മർദ്ദവുമാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെ പ്രധാന കാരണമെന്ന് അധികൃതർ തയ്യാറാക്കിയ മനശാസ്ത്ര റിപ്പോർട്ടും സ്ഥിരീകരിക്കുന്നുണ്ട്.

അന്ധവിശ്വാസ നിർമ്മാർജ്ജന രംഗത്ത് പ്രവർത്തിക്കുന്ന മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമ്മൂലൻ സമിതിയുടെ ഭാരവാഹികൾ സ്ഥലത്തെത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും വിശദമായ കൗൺസിലിംഗ് നൽകി വരുന്നുണ്ട്. ഇത്തരം സംഭവങ്ങളെ അന്ധവിശ്വാസത്തോടെ കാണാതെ ശാസ്ത്രീയ വീക്ഷണത്തോടെ സമീപിക്കണമെന്ന് സംഘടന ജനങ്ങളോട് അഭ്യർത്ഥിച്ചു. വിദ്യാർത്ഥികൾ ഭയപ്പെടാതെ ക്ലാസുകളിൽ തിരികെയെത്തണമെന്ന് അമരാവതി എംപി ബൽവന്ത് വാങ്കഡെയും സ്കൂൾ ഹെഡ്മാസ്റ്റർ സഞ്ജയ് ചൗധരിയും അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിൽ കൗൺസിലിംഗിന് ശേഷം ഏതാനും കുട്ടികൾ സ്കൂളിലേക്ക് തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്.

Tags: ghostMaharashtra's Amravati district
Share
Tweet
Send
Share

Latest stories from this section

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

Latest News

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies