ലഖനൗ: സമാദ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗിനെയും, ബിഎസ്പി നേതാവ് മായാവതിയേയും ബിജെപി അധികാരത്തിലെത്തിയാല്‍ ജയിലിലേക്ക് അയക്കുമെന്ന് ബിജെപി യുപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ. ബിജെപി വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുപിയില്‍ അധികാരത്തിലെത്തുമെന്നും, അഴിമതിക്കാരായ നേതാക്കളെ അറസ്റ്റ് ചെയ്ത ജയിലില്‍ അടക്കുമെന്നും പുതിയതായി ചുമതലയേറ്റ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
പഞ്ചാബ് കേസരി പത്രത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു മൗര്യയുടെ വാക്കുകള്‍. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 404 സീറ്റുകളില്‍ 265 സീറ്റുകളില്‍ വിജയിച്ച് ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ 80 സീറ്റുകളില്‍ 71ലും വിജയിച്ച് ബിജെപി വന്‍ നേട്ടം കൊയ്തിരുന്നു.
Discussion about this post