ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ‘ഇൻഡി’ മുന്നണി നേതാക്കൾക്ക് തിരിച്ചടിയായി ചീഫ് ജസ്റ്റിസ്സൂര്യകാന്തിൻ്റെ സുപ്രധാന തീരുമാനം. തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്നുംചീഫ് ജസ്റ്റിസിന് നേരിട്ട് നിവേദനം നൽകുമെന്നും പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രതിപക്ഷനേതാക്കളായ രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കും കൂടിക്കാഴ്ചയ്ക്ക് സമയംഅനുവദിക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് 4 മണിക്കും 5 മണിക്കും ഇടയിൽ കൂടിക്കാഴ്ച നടത്താനാണ് പ്രതിപക്ഷനേതാക്കൾ സമയം ചോദിച്ചിരുന്നത്. എന്നാൽ ഈ വിഷയങ്ങൾ ഇതിനോടകം തന്നെ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതാണെന്നും (Sub-judice) നീതിന്യായ പ്രക്രിയയിലൂടെയാണ്ഭരണഘടനാപരമായ അവകാശ സംരക്ഷണം ഉറപ്പാക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ്ജസ്റ്റിസിൻ്റെ ഓഫീസ് അഭ്യർത്ഥന നിരസിച്ചത്. കൂടാതെ ഭരണപരമായ തലത്തിൽ സർക്കാരിൻ്റെയോമറ്റ് സ്ഥാപനങ്ങളുടെയോ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാൻ കോടതിക്ക് കഴിയില്ലെന്നുംഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. തീരുമാനം വ്യക്തമാക്കിക്കൊണ്ടുള്ള ഔദ്യോഗികമറുപടി രാഹുൽ ഗാന്ധിക്ക് കൈമാറിയതായി ചീഫ് ജസ്റ്റിസിൻ്റെ ഓഫീസ് അറിയിച്ചു.
ശനിയാഴ്ച ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കും അറസ്റ്റുകൾക്കും പിന്നാലെയാണ് പ്രതിപക്ഷംസുപ്രീം കോടതി മാർച്ച് പ്രഖ്യാപിച്ചത്. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻഒറ്റക്കെട്ടായി സുപ്രീം കോടതിയിലേക്ക് മാർച്ച് ചെയ്യുമെന്നും ജനങ്ങൾക്ക് വേണ്ടി ചീഫ് ജസ്റ്റിസിന്നിവേദനം സമർപ്പിക്കുമെന്നും രാഹുൽ ഗാന്ധി മുൻപ് എക്സിൽ (X) കുറിച്ചിരുന്നു. ചീഫ് ഇലക്ഷൻകമ്മീഷണർ ജ്ഞാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെടാനും നീക്കമുണ്ടായിരുന്നു.
എന്നാൽ, വിഷയം ചൊവ്വാഴ്ച തന്നെ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ടെന്നുംഅതിനാൽ വ്യക്തിപരമായ കൂടിക്കാഴ്ച അനുവദിക്കാനാകില്ലെന്നുമാണ് ചീഫ് ജസ്റ്റിസ്വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നിരസിച്ചതോടെ മാർച്ച് പ്രഖ്യാപിച്ച ഇൻഡി മുന്നണിപ്രതിരോധത്തിലായിരിക്കുകയാണ്. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ലെങ്കിലും മുൻ നിശ്ചയിച്ചപ്രതിഷേധ മാർച്ചുമായി മുന്നോട്ട് പോകണോ അതോ മറ്റ് നിയമപരമായ വഴി തേടണോ എന്നകാര്യത്തിൽ ഇൻഡി മുന്നണി നേതൃത്വം കൂടുതൽ ചർച്ചകൾ നടത്തും.









