Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പരീക്ഷ പാസായിട്ടും നിയമനമില്ല; വിജിലൻസിലേക്ക് ഡെപ്യൂട്ടേഷൻ വൈകുന്നു, പോലീസ് സേനയിൽ വൻ അതൃപ്തി

by Brave India Desk
Oct 12, 2026, 09:03 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: പരീക്ഷ പാസായി റാങ്ക് പട്ടികയിൽ ഇടംപിടിച്ചിട്ടും വിജിലൻസ് വിഭാഗത്തിലേക്ക് ഡെപ്യൂട്ടേഷൻ നിയമനം നൽകാത്തതിൽ പോലീസ് സേനയ്ക്കുള്ളിൽ അമർഷവും അതൃപ്തിയും പുകയുന്നു. സംസ്ഥാനമൊട്ടാകെ എ.എസ്.ഐ, സീനിയർ സിവിൽ പോലീസ് ഓഫീസർ, സിവിൽ പോലീസ് ഓഫീസർ തസ്തികകളിൽ ലോക്കൽ പോലീസിൽ ജോലിചെയ്യുന്ന 600-ഓളം ഉദ്യോഗസ്ഥരാണ് മാസങ്ങളായി നിയമനം കാത്ത് കഴിയുന്നത്. എന്നാൽ, അർഹരായവരെ തളളിപ്പറഞ്ഞ് വിജിലൻസിൽ അഞ്ചുവർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയവരെത്തന്നെ തുടരാൻ അനുവദിക്കുന്ന നീക്കമാണ് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

2002-ൽ സംസ്ഥാന സർക്കാർ വിജിലൻസ് മാനുവൽ പരിഷ്കരിച്ചതോടെയാണ് സിവിൽ പോലീസ് ഓഫീസർ മുതൽ ഇൻസ്പെക്ടർ വരെയുള്ള ഉദ്യോഗസ്ഥരുടെ വിജിലൻസിലെ ഡെപ്യൂട്ടേഷൻ കാലാവധി മൂന്ന് മുതൽ അഞ്ച് വർഷം വരെയായി നിജപ്പെടുത്തിയത്. അതിനുമുൻപ് കൃത്യമായ കാലാവധി നിശ്ചയിച്ചിരുന്നില്ല. എന്നാൽ, പുതിയ ആൾക്കാരെ നിയമിക്കാതെ വിജിലൻസ് മാനുവൽ പരിഷ്കരണത്തിന് മുൻപുള്ള പഴയ രീതിയിലേക്ക് കാര്യങ്ങൾ തിരിച്ചെത്തിക്കാൻ സേനയിലെ ഒരുവിഭാഗം ഉന്നത ഉദ്യോഗസ്ഥർ നീക്കം നടത്തുന്നതായാണ് ആക്ഷേപം ഉയരുന്നത്.

Stories you may like

പോപ്കോണിന് അമിതവില, കുടിവെള്ളത്തിന് വൻ തുക; സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ വൻ മിന്നൽ പരിശോധന; 26 കേസുകൾ, വൻ പിഴ!’

പോലീസ് വഴിയിലിറക്കി വിട്ടു ;ഓട്ടോ പിടിച്ച് തിരിച്ചെത്തി ജോൺബ്രിട്ടാസ്

മികച്ച സേവന പാരമ്പര്യമുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാൻ കടുത്ത മത്സര പരീക്ഷകളും അഭിമുഖങ്ങളും നടത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. മാസങ്ങളോളം നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷം റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചവർ പുറത്തുനിൽക്കുമ്പോഴാണ് കാലാവധി കഴിഞ്ഞവർക്ക് വീണ്ടും നീട്ടിനൽകുന്നത്. വൻ തുക ശമ്പള ആനുകൂല്യങ്ങളും പ്രത്യേക അലവൻസുകളുമുള്ള വിജിലൻസ് വിഭാഗത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നിലനിർത്താൻ നീക്കം നടക്കുന്നുവെന്ന ആരോപണം ശക്തമാണ്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനും നിയമപരമായ വഴികൾ തേടാനും ഒരുങ്ങുകയാണ് ഡെപ്യൂട്ടേഷൻ പ്രതീക്ഷിക്കുന്ന ഉദ്യോഗസ്ഥർ.

Tags: intelligence
Share
Tweet
Send
Share

Latest stories from this section

ഹൂ കെയേർസ്…: രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിന് നേരെ കടുത്ത വേട്ടയാടൽ; പോലീസെടുത്ത ചിത്രങ്ങൾ യൂത്ത് കോൺഗ്രസ് കൈകളിൽ, പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ.

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

പി.എസ്.സിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ക്രൈംബ്രാഞ്ച്, ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലായിരുന്നെങ്കിൽ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നു: വിവാദ പ്രസ്താവനയുമായി എം എം മണി

ആരാണ് പറഞ്ഞതെന്ന് വ്യക്തമാക്കണം, അതാണ് ആണത്തം!; ഇബ്രാഹിംകുട്ടി കല്ലാറിനെതിരെ  എം.എം. മണി!

Latest News

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് വിഴുങ്ങി, ധർമ്മേന്ദ്ര പ്രധാൻ കേവലം പ്രതീകം മാത്രം: പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആഞ്ഞടി

ഞങ്ങൾക്ക് നിങ്ങളുടെ ഉപദേശം വേണ്ട, വഴി പഠിപ്പിക്കാൻ വരണ്ട!” രാഹുലിനെതിരെ പൊട്ടിത്തെറിച്ച് ഡി.എം.കെ; സഖ്യത്തിൽ പോര് രൂക്ഷം

പാകിസ്താനിൽ വൻ രാഷ്ട്രീയ നാടകം: ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ; മുൻ മുഖ്യമന്ത്രി വീട്ടുതടങ്കലിൽ, പി.ടി.ഐ നേതാക്കൾ കസ്റ്റഡിയിൽ

പാകിസ്താനിൽ വൻ രാഷ്ട്രീയ നാടകം: ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ; മുൻ മുഖ്യമന്ത്രി വീട്ടുതടങ്കലിൽ, പി.ടി.ഐ നേതാക്കൾ കസ്റ്റഡിയിൽ

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

പരീക്ഷ പാസായിട്ടും നിയമനമില്ല; വിജിലൻസിലേക്ക് ഡെപ്യൂട്ടേഷൻ വൈകുന്നു, പോലീസ് സേനയിൽ വൻ അതൃപ്തി

അന്തർവാഹിനി വേട്ടയ്ക്ക് പുതിയ കരുത്ത്; ഐ.എൻ.എസ് ‘മംഗ്രോൾ’ നാവികസേനയുടെ ഭാഗമാകുന്നു

അന്തർവാഹിനി വേട്ടയ്ക്ക് പുതിയ കരുത്ത്; ഐ.എൻ.എസ് ‘മംഗ്രോൾ’ നാവികസേനയുടെ ഭാഗമാകുന്നു

മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി, കൂടിക്കാഴ്ച നിരസിച്ച് ചീഫ് ജസ്റ്റിസ്; രാഹുലിനും ഖാർഗെയ്ക്കും വൻ തിരിച്ചടി!

മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി, കൂടിക്കാഴ്ച നിരസിച്ച് ചീഫ് ജസ്റ്റിസ്; രാഹുലിനും ഖാർഗെയ്ക്കും വൻ തിരിച്ചടി!

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies